Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോവിഡ് കാലത്തെ സുരക്ഷാ പരിശോധനകൾ സജീവമാക്കി ഹമദ് വിമാനത്താവളം,ലാപ്‌ടോപ്പുകൾ പുറത്തെടുത്ത് പരിശോധിക്കില്ല 

July 25, 2020

July 25, 2020

ദോഹ:  ഖത്തറിലെ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ബാഗേജ് പരിശോധന എളുപ്പവും കൂടുതൽ സുരക്ഷിതവുമാക്കുന്നതിന് അതിനൂതന സ്ക്രീനിങ് സംവിധാനം സജ്ജീകരിച്ചു. സങ്കീര്‍ണമായ വസ്തുക്കളില്‍ ഘടിപ്പിച്ചിട്ടുള്ള സ്‌ഫോടക വസ്തുക്കള്‍ സ്‌ക്രീനിങ്ങിലൂടെ  എളുപ്പത്തില്‍ കണ്ടെത്താവുന്ന സി2 ടെക്‌നോളജിയാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ഇതോടെ ലാപ്‌ടോപ്പ്, ടാബ്ലറ്റുകള്‍, ഡിജിറ്റല്‍ കാമറകള്‍ തുടങ്ങിയവ ഹാന്‍ഡ് ലഗേജില്‍ തന്നെ സൂക്ഷിച്ച് യാത്രക്കാര്‍ക്ക് സുരക്ഷാ ചെക്ക് പോയിന്റ് കടക്കാനാവും.ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ ബാഗില്‍ നിന്ന് ഭീഷണി ഉയര്‍ത്തുന്ന സ്‌ഫോടക വസ്തുക്കള്‍ ഉൾപെടെ കണ്ടെത്താന്‍ കഴിയുന്ന സുരക്ഷാ സംവിധാനമാണ് ഇസിഎസി സി2.

തുടക്കത്തില്‍ എല്ലാ ട്രാന്‍സ്ഫര്‍ സ്‌ക്രീനിങ് ചെക്ക് പോയിന്റുകളിലും ഇവ സ്ഥാപിക്കും. നേരത്തേ ബാഗിലുള്ള ഇത്തരം ഉപകരണങ്ങള്‍ പുറത്തെടുത്ത് വേര്‍തിരിച്ചു വെക്കേണ്ടിയിരുന്നു. ഇനി ബാഗൊടെ തന്നെ സ്ക്രീനിങ് ചെയ്യാൻ കഴിയും.ബാഗ് ഒരു തവണ എക്‌സ്‌റേ സ്‌ക്രീനിങില്‍ ഇട്ടാല്‍ മറ്റു തടസ്സങ്ങളോ പുറത്തെടുത്തുള്ള പരിശോധനകളോ ഇല്ലാതെ തന്നെ തിരിച്ചെടുക്കാനാവും.

ശാരീരിക പരിശോധന ഒഴിവാക്കുന്ന തരത്തിൽ ശരീരത്തിൽ തൊടാതെയുള്ള  ബോഡി സ്‌കാനറുകള്‍ സ്ഥാപിക്കാനും ഹമദ് വിമാനത്താവളത്തില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചെക്ക്‌പോയിന്റുകളില്‍ ആന്റി ബാക്ടീരിയല്‍ ട്രേകളും ട്രേകള്‍ അണുവിമുക്തമാക്കുന്ന അള്‍ട്രാ വയലറ്റ് സംവിധാനവും സജ്ജീകരിക്കാനും പദ്ധതിയുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News