Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദാർ അൽ ഖുതുബ് ഇന്റർസെക്ഷനിൽ ഗതാഗത നിയന്ത്രണം 

November 11, 2020

November 11, 2020

ദോഹ : ദാര്‍ അല്‍ ഖുതുബ് ഇന്റര്‍സെക്ഷനില്‍ നവംബര്‍ 13 മുതല്‍ ഗതാഗതം തിരിച്ചുവിടുമെന്ന്  പൊതുമരാമത്ത് വിഭാഗമായ അഷ്ഗല്‍ അറിയിച്ചു. ഒരു മാസത്തേക്കാണ് ഗതാഗതം തിരിച്ചു വിടുന്നത്. ഗതാഗത വകുപ്പുമായി ചേര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് ഈ താല്‍ക്കാലിക മാറ്റം നടപ്പിലാക്കുന്നത്. എ റിങ് റോഡില്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി.

ഈ ഒരുമാസത്തിനിടെ ദാര്‍ അല്‍ ഖുതുബിലെ താല്‍ക്കാലിക റൗണ്ട് എബൗട്ട് പൊളിച്ചു മാറ്റും. പകരം ഗ്രാന്റ് ഹമദിലെ താല്‍ക്കാലിക റൗണ്ട് എബൗട്ട് മുതല്‍ അല്‍ റുഫ ഇന്റര്‍സെക്ഷന്‍ (സന ഇന്റര്‍സെക്ഷന്‍) വരെ മൂന്ന് വരി ഡ്യുവല്‍ ക്യാരീജ് റോഡുകള്‍ ഒരുക്കിയിട്ടുണ്ട്.

താരിഖ് ഇബ്ന്‍ സിയാദ് സ്ട്രീറ്റില്‍ നിന്ന് ജാബിർ ബിന്‍ മുഹമ്മദ് സ്ട്രീറ്റിലേക്കും തിരിച്ചും പോകുന്ന യാത്രക്കാര്‍ ദാര്‍ അല്‍ ഖുതുബ് ഇന്റര്‍സെക്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഗ്രാന്റ് ഹമദ് റൗണ്ട് എബൗട്ടില്‍ നിന്നോ അല്‍ റുഫ ഇന്റര്‍സെക്ഷനില്‍ നിന്നോ തിരിഞ്ഞ് വേണം ലക്ഷ്യത്തിലേക്ക് പോകാന്‍.

പുതിയ ഗതാഗത പരിഷ്‌കാങ്ങള്‍ സൂചിപ്പിക്കുന്ന ബോര്‍ഡുകളും മറ്റും സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയതായും അഷ്ഗല്‍ അറിയിച്ചു. എല്ലാവുടെയും സുരക്ഷയ്ക്കായി യാത്രക്കാര്‍ അനുവദിനീയമായ വേഗതയില്‍ വാഹനം ഓടിക്കണമെന്നും ട്രാഫിക് സിഗ്നലുകള്‍ അനുസരിക്കണമെന്നും അഷ്ഗല്‍ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News