Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹ മെട്രോ ഗോൾഡ് ലൈൻ വ്യാഴാഴ്ച സർവീസ് തുടങ്ങും 

November 19, 2019

November 19, 2019

ദോഹ : ദോഹ മെട്രോയുടെ ഗോൾഡ് ലൈൻ നവംബർ 21ന് വ്യാഴാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ ഓടിത്തുടങ്ങുമെന്ന് ഗതാഗത - വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. റാസ്‌ ബു അബൂദ് സ്റ്റേഷൻ മുതൽ അൽ അസീസിയ സ്റ്റേഷൻ വരെ പതിനൊന്ന് സ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് ഗോൾഡ് ലൈൻ. റാസ് ബു അബൂദിൽ തുടങ്ങി നാഷണൽ മ്യുസിയം, സൂഖ് വാഖിഫ്, മുശൈരിബ്, ബിൻ മഹമൂദ്, അൽ സദ്ദ്, സുദാൻ, ജവാൻ, അൽ വാബ്‌, സ്പോർട്സ് സിറ്റി എന്നീ സ്റ്റേഷനുകൾ പിന്നിട്ട് അസീസിയ വരെ നീളുന്നതാണ് ഗോൾഡ് ലൈൻ.

ശനി മുതൽ വ്യാഴം വരെ രാവിലെ 6 മുതൽ രാത്രി 11 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 11 വരെയുമാണ് ഗോൾഡ് ലൈൻ സർവീസുകൾ നടത്തുക.

ലുസൈൽ മുതൽ അൽ വക്ര വരെയുള്ള റെഡ് ലൈൻ മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്.

ഖത്തർ - ഗൾഫ് വാർത്തകൾ ഏറ്റവുമാദ്യം കൃത്യതയോടെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക


Latest Related News