Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മെട്രോലിങ്ക് സർവീസുകൾ നാളെ മുതൽ വുഖൈർ വരെ നീട്ടിയതായി അധികൃതർ

September 03, 2022

September 03, 2022

ദോഹ : ദോഹ മെട്രോയുടെ  M132 ലിങ്ക് ബസ് സർവീസ് വുഖൈറിലെ എസ്ദാൻ 34 വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. സെപ്റ്റംബർ 4 മുതൽ ഇത് പ്രാബല്യത്തിൽ വരും. വുകൈർ സൗത്തിന് ചുറ്റുമുള്ള പ്രദേശം ഉൾക്കൊള്ളുന്നതാണ് പുതിയ റൂട്ട്.

വുഖൈർ ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അൽ വക്ര മെട്രോ സ്റ്റേഷനിലേക്കും അവിടെ നിന്ന് തിരിച്ചും യാത്രചെയ്യാൻ പ്രയോജനപ്പെടുന്ന തരത്തിലാണ്  സർവീസ്  ക്രമീകരിക്കുക. ശനിയാഴ്ച മുതൽ ബുധൻ വരെ രാവിലെ 6 മുതൽ രാത്രി 11 വരെയും വ്യാഴാഴ്ച രാവിലെ 6 മുതൽ രാത്രി 11:59 വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ രാത്രി 11:59 വരെയും മെട്രോ ലിങ്ക് സേവനങ്ങൾ ലഭ്യമാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News