Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വാരാന്ത്യങ്ങളിൽ ദോഹാ മെട്രോയുടെ സമയം ദീർഘിപ്പിച്ചു

January 14, 2020

January 14, 2020

ദോഹ: വ്യാഴം, വെള്ളി ദിവസങ്ങളില്‍ ദോഹ മെട്രോ ഒരു മണിക്കൂര്‍ അധികം സര്‍വീസ് നടത്തും. ജനുവരി 16 മുതലാണ് പുതിയ സമയക്രമം നിലവില്‍ വരിക. ഈ വാരാന്ത്യം മുതല്‍ വ്യാഴാഴ്ച രാവിലെ 6 മുതല്‍ രാത്രി 11.59 വരെയും വെള്ളിയാഴച ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി 11.59 വരെയുമാണ് മെട്രോ സര്‍വീസ് നടത്തുക. ശനി മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ രാത്രി 11 വരെയാണ് സര്‍വീസ് ഉണ്ടായിരിക്കുക.

കുടുംബങ്ങള്‍ മാളുകളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തുന്നതിന് ദോഹ മെട്രോയെ കൂടുതലായി ആശ്രയിച്ചു തുടങ്ങിയ സാഹചര്യത്തില്‍ രാത്രിയിലെ സമയം ദീര്‍ഘിപ്പിക്കണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വാരാന്ത്യങ്ങളില്‍ ഒരു മണിക്കൂര്‍ സര്‍വീസ് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ചകളില്‍ സര്‍വീസ് തുടങ്ങുന്ന സമയം നേരത്തെയാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് ഉള്‍പ്പെടെയുള്ള പ്രത്യേക അവസരങ്ങളില്‍ ദോഹ മെട്രോ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചിരുന്നു. വൈകി മാത്രം അവസാനിക്കുന്ന  മല്‍സരങ്ങള്‍ക്കു ശേഷം യാത്രക്കാര്‍ക്ക് സഹായകമാവുന്ന വിധത്തിലാണ് സമയം ദീര്‍ഘിപ്പിച്ചത്. ദോഹ മേട്രോയുടെ സമയം ദീര്‍ഘിപ്പിക്കുന്നത് ജോലി സ്ഥലത്തും മറ്റും പോയി വൈകി തിരിച്ചുവരുന്നവര്‍ക്കും പ്രയോജനപ്രദമാവും.

ന്യുസ്‌റൂം വാർത്തകൾ ഇനിയും പതിവായി ലഭിക്കാത്തവർ +974 66200 167 എന്ന വാട്സ്ആപ്പ് നമ്പറിൽ വിവരം അറിയിക്കുക 


Latest Related News