Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
നാളെയും മറ്റന്നാളും ദോഹ മെട്രോ റെഡ്‌ലൈൻ സർവീസുകൾ ഇല്ല,പകരം ബസ് ഏർപെടുത്തും

June 02, 2022

June 02, 2022

ദോഹ : അറ്റകുറ്റ പണികൾക്കായി അടക്കുന്നതിനാൽ ദോഹ മെട്രോയുടെ റെഡ് ലൈനിൽ രണ്ടു ദിവസം സർവീസുകൾ ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.ജൂൺ 3(വെള്ളി),4(ശനി) ദിവസങ്ങളിലാണ് റെഡ്‌ലൈനിൽ സർവീസുകൾ താൽകാലികമായി നിർത്തിവെക്കുന്നത്.റാസ് ബു ഫോണ്ടാസിനും ലുസൈൽ ക്യുഎൻബിക്കും ഇടയിൽ ഓരോ അഞ്ച് മിനിറ്റിലും പകരം സർവീസുകൾ ഏർപെടുത്തുമെന്നും ഖത്തർ റെയിൽ അറിയിച്ചു.

അൽ വക്രയും കത്താറയും ഒഴികെയുള്ള എല്ലാ സ്റ്റേഷനുകളിലും ബസുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.അതേസമയം,മെട്രോലിങ്കും മെട്രോ എക്സ്പ്രസും സാധാരണപോലെ പ്രവർത്തിക്കുമെന്നും ദോഹ മെട്രോ അറിയിച്ചു.ഹമദ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ ഒന്നിനും ഗോൾഡ് ലൈനിലെ റാസ് ബു അബൗദ് സ്റ്റേഷനും ഇടയിൽ ഓരോ 15 മിനിറ്റിലും പകരം ബസ് സർവീസ് ഉണ്ടായിരിക്കും.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News