Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹ-കോഴിക്കോട് വിമാനം ഉച്ചക്ക് 2.30ന് പുറപ്പെടും,വൈകിയത് പതിനെട്ട് മണിക്കൂർ

April 08, 2022

April 08, 2022

ദോഹ : കഴിഞ്ഞ ദിവസം രാത്രി 8.30 ന് പുറപ്പെടേണ്ടിയിരുന്ന എയർഇന്ത്യ എക്സ്പ്രസ് IX 376 വിമാനം ഉച്ചക്ക് 2.30 ന് പുറപ്പെടും.എയർഇന്ത്യ എക്സ്പ്രസ് അധികൃതർ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചതായി യാത്രക്കാർ പറഞ്ഞു.120 ലേറെ യാത്രക്കാരാണ് വിമാനത്തിലുള്ളത്.

ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലെ യാത്രക്കാർ വൈകീട്ട് നാല് മണിയോടെ തന്നെ ദോഹ വിമാനത്താവളത്തിൽ എത്തിയിരുന്നു.എന്നാൽ യാതൊരു മുന്നറിയിപ്പുമില്ലാതെ വിമാനം വൈകുകയായിരുന്നു.സാങ്കേതിക കാരണങ്ങളാലാണ് യാത്ര വൈകുന്നതെന്ന് വിമാന കമ്പനി അധികൃതർ അറിയിച്ചെങ്കിലും എപ്പോൾ യാത്ര തിരിക്കുമെന്ന കാര്യത്തിൽ കൃത്യമായ വിവരം നൽകിയിരുന്നില്ല.സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടക്കം നിരവധി യാത്രക്കാരാണ് ഇതേതുടർന്ന് ഒരു രാത്രിയും പകലും വിമാനത്താവളത്തിൽ കഴിച്ചുകൂട്ടിയത്.ഒടുവിൽ ഇന്ന് വൈകുന്നേരം നാല് മണിയോടെ വിമാനം പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെ തീരുമാനം മാറ്റുകയായിരുന്നു.ഇന്ന് ഉച്ചക്ക് 2.30 ഓടെ വിമാനം യാത്ര തിരിക്കുമെന്നാണ് ഒടുവിൽ യാത്രക്കാർക്ക് ലഭിച്ച വിവരം.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News