Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹ-കൊച്ചി എയർഇന്ത്യ എക്സ്പ്രസ് അനിശ്ചിതമായി വൈകുന്നു,സമയം വൈകി പറക്കുന്നത് തുടർച്ചയായ മൂന്നാം ദിവസം

September 13, 2022

September 13, 2022

അൻവർ പാലേരി 

ദോഹ : ദോഹയിൽ നിന്നും കൊച്ചിയിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു.ഇന്ന് വൈകുന്നേരം ഖത്തർ സമയം കൊച്ചിയിലേക്ക് പോകേണ്ട  IX-478 എയർഇന്ത്യ എക്സ്പ്രസ് വിമാനമാണ് മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറപ്പെടാത്തത്.കൊച്ചിയിൽ നിന്ന് ഇന്ത്യൻ സമയം ഉച്ചക്ക് 1.30ന് പുറപ്പെടേണ്ട വിമാനം ഇതുവരെ ദോഹയിലേക്ക് തിരിച്ചിട്ടില്ലെന്നാണ് ലഭ്യമായ വിവരം.

വിമാനം വൈകുമെന്ന് അറിയിച്ചുകൊണ്ട് ഇന്നുച്ചയ്ക്ക് 12.30 സന്ദേശം ലഭിച്ചതായി യാത്രക്കാർ അറിയിച്ചു.പലതവണ സമയം മാറ്റിയുള്ള അറിയിപ്പുകൾ ലഭിച്ചെങ്കിലും വിമാനം എപ്പോൾ യാത്രതിരിക്കുമെന്നറിയാതെ യാത്രക്കാർ മുറികളിൽ തന്നെ കഴിയുകയാണ്.അവസാനം ലഭ്യമായ വിവരമനുസരിച്ച് രാത്രി 9.30 ഓടെ മാത്രമേ ഈ വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെടുകയുള്ളൂ.

തുടർച്ചയായ മൂന്നാം ദിവസമാണ് ഈ സർവീസ് അനിശ്ചിതമായി വൈകുന്നത്.കഴിഞ്ഞ രണ്ടു ദിവസങ്ങളിലും അഞ്ചും ആറും മണിക്കൂർ വൈകിയാണ് ദോഹയിൽ നിന്നുള്ള യാത്രക്കാരുമായി വിമാനം കൊച്ചിയിലേക്ക് തിരിച്ചത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News