Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് പ്രദർശനം ഈ മാസം 20 മുതല്‍ 25 വരെ

February 06, 2023

February 06, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ ജ്വല്ലറി ആന്റ് വാച്ചസ് പ്രദര്‍ശനം ഈ മാസം 20 മുതല്‍ 25 വരെ നടക്കും. ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെ അഞ്ഞൂറിലേറെ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ പ്രദര്‍ശനത്തിന്റെ ഭാഗമാകും.

ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററാണ് ജ്വല്ലറി ആന്റ് വാച്ചസ് പ്രദര്‍ശനത്തിന്റെ വേദി. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാകും ഇത്തവണയും ഡി.ജെ.ഡബ്ല്യു ഒരുക്കുക. വിലയേറിയ

രത്‌നങ്ങളും കല്ലുകളും പതിച്ച ആഭരണങ്ങള്‍, ഏറ്റവും പുതിയതും അത്യാഢംബര ശ്രേണിയിലുള്ളതുമായ വാച്ചുകള്‍ എന്നിവ പ്രദര്‍ശനത്തിനുണ്ടാകും.

പ്രാദേശിക, അന്താരാഷ്ട്ര തലത്തിലുള്ള ഡിസൈനര്‍മാരും ബ്രാന്‍ഡുകളുമാണ് പങ്കെടുക്കുന്നത്. ഇത്തവണത്തെ പ്രദര്‍ശനത്തിന്റെ സെലിബ്രിറ്റി മുഖം ആരായിരിക്കുമെന്ന് വരും ദിവസങ്ങളില്‍ അറിയാമെന്ന് ഖത്തര്‍ ടൂറിസം ചെയര്‍മാനും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് സിഇയുമായ അക്ബര്‍ അല്‍ ബാകിര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ തവണ ബോളിവുഡ് താരം ആലിയ ഭട്ട് ആയിരുന്നു സെലിബ്രിറ്റി താരം. ഇന്ത്യയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും ആഭരണ നിര്‍മാതാക്കളുടെ പ്രത്യേക പവലിയനുണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ നാഷനല്‍ ബാങ്ക് ഗ്രൂപ്പ് ചീഫ് ബിസിനസ് ഓഫിസര്‍ യൂസുഫ് മുഹമ്മദ് ഹുസൈന്‍ അല്‍ നെയ്മ, ഖത്തര്‍ ടൂറിസം ഷെയേര്‍ഡ് സര്‍വീസ് വിഭാഗം ഡയരക്ടര്‍ ഒമര്‍ അബ്ദു റഹ്മാന്‍ അല്‍ ജാബര്‍ എന്നിവരും പങ്കെടുത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News