Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോവിഡ് 19 : ദോഹ ഡി റിങ് റോഡിലെ ലുലുമാൾ താൽകാലികമായി അടച്ചു

April 10, 2020

April 10, 2020

ദോഹ : കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദോഹ ഡി റിങ് റോഡിലെ ലുലു ഹൈപ്പർമാർക്കറ്റ് താൽകാലികമായി അടച്ചു. അണുവുമുക്ത യജ്ഞത്തിനായാണ് മാൾ അടച്ചതെന്ന് ലുലു മാൾ നോട്ടീസിൽ അറിയിച്ചിട്ടുണ്ട്.ഇന്നലെ രാത്രിയാണ് ഹൈപ്പർമാർക്കറ്റ് താൽകാലികമായി അടച്ചത്.

അതേസമയം,ഡി-റിങ് റോഡിലെ ലുലു ഹൈപ്പർ മാർക്കറ്റ് ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം വ്യാപകമായി സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു.എന്നാൽ ഇക്കാര്യം മാനേജ്‌മെന്റ് സ്ഥിരീകരിച്ചിട്ടില്ല. അണുനശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഹൈപ്പർമാർക്കറ്റ് അടച്ചതെന്നും മറ്റു ശാഖകൾ പ്രവർത്തിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.        


Latest Related News