Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഡിസ്കവർ ഖത്തർ കൊറന്റൈൻ ബുക്കിങ് തുടങ്ങി,കുറഞ്ഞ നിരക്ക് 3500 റിയാൽ

April 28, 2021

April 28, 2021

ദോഹ: പത്തു ദിവസത്തെ ഹോട്ടൽ ക്വാറന്റൈനിനായി ബുക്കിംഗ് തുടങ്ങിയതായി ഡിസ്കവർ ഖത്തർ അറിയിച്ചു. ത്രീസ്റ്റാർ,ഫോർ സ്റ്റാർ,ഫൈവ് സ്റ്റാർ ഹോട്ടലുകളിലായി 45 ലധികം പാക്കേജുകളാണ് നിലവിലുള്ളത്. 3,500 റിയാൽ മുതൽ 8,500 റിയാൽ വരെയാണ് നിരക്ക്.മുറികളുടെ ലഭ്യതയ്ക്കനുസരിച്ച് നിരക്കിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. ആറു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വ്യത്യസ്ത ഹോട്ടലുകളാണ് തയ്യാറാക്കിയിട്ടുള്ളത്.
ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, പാക്കിസ്ഥാൻ, ഫിലിപ്പൈൻസ്, ശ്രീ ലങ്ക എന്നീ രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് പത്തു ദിവസം ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം രണ്ട് ദിവസം മുമ്പ് അറിയിച്ചിരുന്നു. വ്യാഴാഴ്ച മുതൽ (ഏപ്രിൽ 29) ഇത് പ്രാബല്യത്തിൽ വരും.

ഏപ്രിൽ 28 രാത്രി 11:59 വരെ എത്തുന്ന യാത്രക്കാർക്ക് ബുക്കിംഗ് മാറ്റേണ്ടതില്ല. ദോഹയിൽ എത്തുമ്പോൾ അവർക്ക് വേണ്ട നിർദേശങ്ങൾ നൽകും. അവരിൽ നിന്നും കൂടുതൽ ചാർജ് ഈടാക്കില്ലെന്നും ഡിസ്കവർ ഖത്തർ അറിയിച്ചു.

ഇപ്പോൾ ഹോട്ടൽ ബുക്ക് ചെയ്തവരും എന്നാൽ ഏപ്രിൽ 29 ന് ശേഷം വരുന്നവരും വീണ്ടും ബുക്ക് ചെയ്യണം. ഇതിനായുള്ള നിർദേശങ്ങൾ അവർക്ക് ഇമെയിൽ വഴി ലഭിക്കുന്നതാണ്.

ന്യൂസ്‌റൂം വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Latest Related News