Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മൂന്നു ലക്ഷത്തിലേറെ പേർക്ക് ഹോട്ടൽ കൊറന്റൈൻ സൗകര്യം ഒരുക്കിയതായി ഡിസ്കവർ ഖത്തർ,അര ലക്ഷം പേർക്ക് ബുക്കിങ് തുക തിരിച്ചുനൽകി 

March 04, 2021

March 04, 2021

ദോഹ : രാജ്യത്തേക്ക് തിരിച്ചു വരുന്ന 330,000 പേർക്ക് ഇതുവരെ ഹോട്ടൽ കൊറന്റൈൻ സൗകര്യം ഒരുക്കിയതായി ഡിസ്കവർ ഖത്തർ അറിയിച്ചു.രാജ്യത്തെ 65 ഹോട്ടലുകളിലായാണ് ഇത്രയും പേർക്ക് കൊറന്റൈൻ സൗകര്യം ഒരുക്കിയത്. വിവിധ കാരണങ്ങളാൽ ഹോട്ടല്‍ ക്വാറന്റീന്‍ ബുക്കിങ് റദ്ദാക്കിയ അര ലക്ഷത്തോളം പേര്‍ക്ക് പണം തിരിച്ച് നല്‍കിയതായും ഖത്തർ എയർവെയ്‌സ് വാർത്താ കുറിപ്പിൽ അറിയിച്ചു.

2020 ജൂലൈ മുതല്‍ 2021 ജനുവരി വരെയുള്ള കണക്കാണിത്. മൂന്ന് നേരത്തെ ഭക്ഷണം, പിസിആര്‍ ടെസ്റ്റ്, വിമാനത്താവളത്തില്‍ നിന്നുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഉള്‍പ്പെടെ 2,036 റിയാലാണ് ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കിയത്. 65 ഹോട്ടലുകളിലെ 9,500 മുറികള്‍ ക്വാറന്റീന് വേണ്ടി വിട്ടുനല്‍കി. രാജ്യത്തേക്ക് മടങ്ങുന്നവര്‍ക്ക് സേവനം ചെയ്യുന്നതിന് 240ലേറെ ജീവനക്കാര്‍ പണിയെടുക്കുന്നതായും ഡിസ്‌കവര്‍ ഖത്തര്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ പ്ളേസ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക


Latest Related News