Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തർ ലോകകപ്പ് : ആദ്യഘട്ടത്തിൽ വിറ്റഴിഞ്ഞത് എട്ട് ലക്ഷത്തിലധികം ടിക്കറ്റുകൾ

April 09, 2022

April 09, 2022

ദോഹ : അറബ് മേഖലയിലെ പ്രഥമ ഫുട്‍ബോൾ ലോകകപ്പിന്റെ ടിക്കറ്റ് വില്പനയ്ക്ക് മികച്ച പ്രതികരണം. ടൂർണമെന്റിന്റെ ആദ്യഘട്ട ടിക്കറ്റ് വില്പനയുടെ കണക്കുകൾ ഫിഫ ഔദ്യോഗികമായി പുറത്തുവിട്ടു. 8,04,186 ടിക്കറ്റുകളാണ് ആദ്യഘട്ടത്തിൽ ബുക്ക് ചെയ്യപ്പെട്ടത്. 

ആതിഥേയ രാജ്യമായ ഖത്തറിൽ നിന്നുള്ള കളിയാരാധകർ തന്നെയാണ് ഏറ്റവുമധികം ടിക്കറ്റുകൾ വാങ്ങിയത്. ഒപ്പം, അമേരിക്ക, ഇംഗ്ലണ്ട്, മെക്സിക്കോ, യു.എ.ഇ, ജർമനി, ഇന്ത്യ, ബ്രസീൽ, അർജന്റീന, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ടിക്കറ്റ് സ്വന്തമാക്കിയവരുടെ പട്ടികയിൽ മുൻപന്തിയിലുണ്ട്. മൂന്ന് വ്യത്യസ്‍ത തരം ടിക്കറ്റുകളാണ് ആദ്യഘട്ടത്തിൽ വില്പനയ്ക്ക് ഉണ്ടായിരുന്നത്. ആദ്യ ഘട്ടത്തിൽ ടിക്കറ്റ് ലഭിക്കാഞ്ഞവർ അടുത്ത ഘട്ടങ്ങളിലും അപേക്ഷിച്ച്, ടിക്കറ്റ് കൈപ്പിടിയിലാക്കാനുള്ള പരിശ്രമത്തിലാണ്.


Latest Related News