Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ 'കഫാല' നിയമം റദ്ദാക്കിയെങ്കിലും തൊഴിലാളികളുടെ പ്രതിസന്ധി തുടരുന്നതായി തൊഴിലാളി സംഘടന

October 08, 2021

October 08, 2021

ദോഹ : ഖത്തറിൽ കഫാല നിയമം എടുത്തുകളഞ്ഞെങ്കിലും തൊഴിലാളികൾക്ക് കാര്യങ്ങൾ സുഗമമല്ലെന്ന പരാതിയുമായി തൊഴിലാളി സംഘടന. ഇഷ്ടമുള്ള ജോലിയിലേക്ക് മാറുന്നതിനുള്ള തടസ്സങ്ങളാണ് തൊഴിലാളികളെ വലയ്ക്കുന്നതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കാലാവധി അവസാനിച്ചിട്ടും ജോലിയിൽ തുടരാൻ തൊഴിലാളികൾ നിർബന്ധിതരാവുന്നതായും കുടിയേറ്റ ജോലിക്കാരുടെ സംഘടനയായ മൈഗ്രന്റ് റൈറ്റ്സ്‌ നടത്തിയ പഠനറിപ്പോർട്ട് സൂചിപ്പിക്കുന്നു.

നിരവധി തൊഴിലാളികളുമായി അഭിമുഖം നടത്തിയാണ് സംഘടന റിപ്പോർട്ട് തയ്യാറാക്കിയത്. എൻ.ഓ.സി സർട്ടിഫിക്കറ്റ് വിട്ടുകിട്ടാൻ ഭീമമായ തുക നൽകേണ്ടി വന്നതായും തൊഴിലാളികൾ അഭിമുഖങ്ങളിൽ വെളിപ്പെടുത്തി. ഗവണ്മെന്റിന്റെ അനുബന്ധ സംഘടനയായ 'ഖത്തർ മാൻപവർ സൊലൂഷൻസി'നെതിരെയും റിപ്പോർട്ടിൽ ആരോപണം ഉണ്ട്. ജോലി മാറാനുള്ള അപേക്ഷ ഇവർ ഒപ്പിട്ടുനൽകുന്നില്ല എന്നാണ് ആക്ഷേപം. എന്നാൽ, ഇതിനെതിരെ പ്രതികരണവുമായി സംഘടനയുടെ വക്താക്കൾ രംഗത്ത് വന്നു. കഴിഞ്ഞ വർഷം എൻ.ഓ.സി. നിയമം എടുത്തുകളഞ്ഞതിന് ശേഷം 2,26000 പേർ ജോലി മാറിയെന്നും, ഇവർക്ക് ഒരു തടസ്സവും നേരിടേണ്ടി വന്നില്ലെന്നുമാണ് സംഘടനയുടെ വാദം. കഫാല നിയമം എടുത്തുമാറ്റിയതോടെ തൊഴിൽ രംഗത്ത് ഖത്തർ മികച്ച മുന്നേറ്റം നടത്തിയതായും ഇവർ അവകാശപ്പെട്ടു. തൊഴിലാളികളിൽ പലർക്കും തങ്ങളുടെ അവകാശങ്ങളെ കുറിച്ച് കൃത്യമായ ധാരണയില്ലെന്നും പഠനത്തിൽ വ്യക്തമായി. തൊഴിൽ സാഹചര്യം ദുസ്സഹമാവുന്നതിന് ഈ അജ്ഞതയും കാരണമാവുന്നുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കഫാല എടുത്തുകളഞ്ഞതിന് പിന്നാലെ മിനിമം വേതന വ്യവസ്ഥയും ഖത്തർ കൊണ്ടുവന്നിരുന്നു. ഓരോ തൊഴിലാളിക്കും മിനിമം ആയിരം റിയാൽ ശമ്പളവും, ഒപ്പം ഭക്ഷണഅലവൻസായി 300 റിയാലും, താമസസൗകര്യത്തിന് അഞ്ഞൂറ് റിയാലും നൽകണമെന്നാണ് നിയമം.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.  


Latest Related News