Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദന്തമജ്ജ മൂലകോശശേഖരണം; ഖത്തര്‍ ഫ്യുച്ചര്‍ ഹെല്‍ത്ത് ബയോബാങ്ക് പ്രവർത്തനമാരംഭിച്ചു

September 20, 2019

September 20, 2019

ദോഹ: ദന്തമജ്ജ മൂലകോശ ബാങ്കിങ് സേവനത്തിന് ഖത്തറില്‍ തുടക്കമായി. ഫ്യൂച്ചര്‍ ഹെല്‍ത്ത് ആണ് ആരോഗ്യ സംരക്ഷണത്തിനായുള്ള സുരക്ഷിതഭാവിക്കായുള്ള നൂതന പദ്ധതിക്ക് തുടക്കം കുറിച്ചത്.ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററിന്റെ നേതൃത്വത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത് .

'ആരോഗ്യകരമായ ഭാവിക്ക് പരിഹാരം' എന്ന സന്ദേശവുമായാണ് പുതിയ സേവനമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭാവിയില്‍ ഉണ്ടാകുന്ന നിരവധി രോഗാവസ്ഥകളെ ചികില്‍സിക്കാന്‍ മൂലകോശങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. നേരത്തേ തന്നെ മൂല കോശ ശേഖരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനം വിവിധ അംഗീകാരങ്ങള്‍ നേടിയ മൂലകോശ ബയോബാങ്ക് നടത്തുന്നുണ്ട്.

യു.കെയിലെ നോട്ടിങ്ഹാമിലെ നോട്ടിങ് ഹാം സയന്‍സ് ആന്‍ഡ് ടെക്നോളജി പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ഫ്യൂച്ചര്‍ ബയോ ബാങ്കിന്റെ ഫ്രാഞ്ചൈസിയായാണ് ഖത്തറിലെ സ്ഥാപനം പ്രവര്‍ത്തനം. ഖത്തറിലെ സിദ്റ ആശുപത്രി, ഹമദ് ആശുപത്രിയിലെ വിമന്‍സ് വെല്‍നസ് ആന്‍റ് റിസര്‍ച്ച്‌ സെന്‍റര്‍ എന്നിവിടങ്ങളില്‍ ജനിക്കുന്ന കുഞ്ഞു ങ്ളുടെ മൂല കോശം സ്ഥാപനം വഴിയാണ് ശേഖരിച്ചുവരുന്നത്.

ഈ രംഗത്തെ നവീനസംവിധാനമാണ് ദന്തമജ്ജ മൂലകോശ ബാങ്കിങ്. ഇതാണ് ഇപ്പോള്‍ ഫ്യൂച്ചര്‍ ഹെല്‍ത്തിെന്‍റ നേതൃത്വത്തില്‍ നടത്തുന്നത്. ഫോണ്‍: 4496 8104, 6677 0318. ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഓപ്പറേഷന്‍സ് മാനേജര്‍ ഡോ. ഫരീജ ഹുസൈന്‍ സി.ഇ.ഒ ഫൈസല്‍ ഇസ്മായില്‍, ക്ലിനിക്കല്‍ കണ്‍സള്‍ട്ടന്‍റ് ഡോ.എസ്. അമീര്‍ റിസ്വി, എന്നിവര്‍ പെങ്കടുത്തു.


Latest Related News