Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഹമദ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നിരക്ക് ഈടാക്കില്ല,മാറ്റങ്ങൾ ഇങ്ങനെ 

March 17, 2020

March 17, 2020

ദോഹ : ഗുരുതരമല്ലാത്ത അസുഖങ്ങൾക്ക് ചികിത്സ തേടി ഹമദ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തുന്നവരിൽ നിന്നും ചികിത്സാ നിരക്ക് ഈടാക്കാനുള്ള തീരുമാനം താത്കാലികമായി നിർത്തിവെച്ചു.രാജ്യത്ത് കോവിഡ് 19 കൂടുതൽ പേരിൽ പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.അതേസമയം,ഗുരുതരമല്ലാത്ത അസുഖങ്ങൾക്ക് അത്യാഹിത വിഭാഗത്തിൽ എത്തുന്നത് പരമാവധി ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.

ഇതിനിടെ,കോവിഡ് 19 ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഹമദ് ആശുപത്രിക്ക് കീഴിലെ എല്ലാ ആശുപത്രികളിലും സേവനങ്ങൾ പുനഃക്രമീകരിച്ചിട്ടുണ്ട്. വെൽബേബി, പ്രതിരോധ കുത്തിവയ്പ് ക്ലിനിക്കുകൾ, അടിയന്തര റേഡിയോളജി, അൾട്രാസൗണ്ട് എന്നിവിടങ്ങളിലേത് ഒഴികെയുള്ള എല്ലാ അപ്പോയിന്മെന്റുകളും റദ്ധാക്കിയിട്ടുണ്ട്.എന്നാൽ അടിയന്തര പരിചരണ വിഭാഗത്തിൽ അപ്പോയ്‌മെന്റ് ഇല്ലാതെ നേരിട്ട് എത്താം.ഗരാഫത് അൽ റയ്യാൻ, റൗദത്ത് അൽ ഖെയ്ൽ, അൽ ഗരാഫ, അൽ കബാൻ, അൽ ഷഹാനിയ, അൽ ഷമാൽ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ അടിയന്തര പരിചരണ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കും.

ഹമദ് മെഡിക്കൽ കോർപറേഷനിലെ ഒപി വിഭാഗത്തിൽ അപ്പോയ്‌മെന്റ് എടുത്തിട്ടുള്ളവർ ആശുപത്രി സന്ദർശിക്കുന്നതിന് പകരം ഡോക്ടറുമായി ടെലിഫോണിൽ രോഗവിവരങ്ങൾ പറഞ്ഞാൽ മതിയാവും. ടെലിഫോൺ കൺസൽട്ടേഷനിൽ രോഗി ആശുപത്രിയിലെത്തേണ്ട അവസ്ഥയിലാണെങ്കിൽ പുതിയ അപ്പോയ്‌മെന്റ് നൽകും.ഒപി വിഭാഗത്തിലെ മാറ്റങ്ങൾ സംബന്ധിച്ച് നെസ്മാക് കസ്റ്റമർ കെയർ നമ്പർറിൽ വിളിക്കാം– 16060.

പകൽ ശസ്ത്രക്രിയകൾ, എൻഡോസ്‌കോപ്പി, ഡെന്റൽ പരിശോധനകളും റദ്ദാക്കി. ഇവ പിന്നീട് നടത്തും.ശിശുപരിചരണ കേന്ദ്രത്തിലേത് ഉൾപ്പെടെയുള്ള എല്ലാ എമർജൻസി വകുപ്പുകളും 24 മണിക്കൂറും പ്രവർത്തിക്കും. എന്നാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ മാത്രമേ എമർജൻസി വകുപ്പിന്റെ സഹായം തേടാവൂ എന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News