Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പാർട്ടിക്കാരെയും മണ്ഡലത്തിൽ നിന്നുള്ളവരെയും കാണാൻ കൂട്ടാക്കാതെ ഡീൻ കുര്യാക്കോസ് എം.പി ദോഹയിൽ,വ്യാപക പ്രതിഷേധം

November 12, 2022

November 12, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : കോൺഗ്രസ് നേതാവും ഇടുക്കി എം.പിയുമായ ഡീൻ കുര്യാക്കോസ് ദോഹയിൽ.എന്നാൽ ഖത്തറിലെ കോൺഗ്രസ് പോഷക സംഘടനയായ ഇൻകാസ് നേതാക്കളുമായോ മണ്ഡലത്തിൽ നിന്നുള്ളവരുമായോ ബന്ധപ്പെടാൻ തയാറുകുന്നില്ലെന്ന പരാതിയുമായി ഭാരവാഹികൾ രംഗത്തെത്തി.

ഉത്തരവാദപ്പെട്ട പദവികളിലിരിക്കുന്ന നേതാക്കൾ വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ആ രാജ്യത്തെ പാർട്ടി ഭാരവാഹികളെ വിവരം അറിയിക്കുന്നതാണ് കീഴ്വഴക്കമെന്നും എന്നാൽ എം.പി ആരുമായും ബന്ധപ്പെടുന്നില്ലെന്നുമാണ് ഇൻകാസ് നേതൃത്വത്തിന്റെ പരാതി.എം.പി എന്ന നിലയിൽ  മണ്ഡലത്തിൽ നിന്നുള്ള ആരുമായും ഡീൻ കുര്യാക്കോസ് ബന്ധപ്പെട്ടില്ലെന്നും മണ്ഡലത്തിൽ നിന്നുള്ള പ്രവർത്തകർ ഇക്കാര്യത്തിൽ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചതായും ഇൻകാസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ന്യൂസ്‌റൂമിനോട് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച ദോഹയിലെത്തിയ എം.പി ഞായറാഴ്ച നാട്ടിലേക്ക് തിരിച്ചുപോകുമെന്നാണ് വിവരം.ഖത്തറിലെ ഒരു പ്രമുഖ വ്യവസായിക്കൊപ്പം എം.പി ഖത്തറിലെ വിവിധ ഭാഗങ്ങളിൽ വിനോദയാത്ര നടത്തുന്നതിന്റെ ചിത്രങ്ങളും ഇൻകാസ് പ്രവർത്തകരും ഇടുക്കി മണ്ഡലത്തിൽ നിന്നുള്ളവരും    പരസ്പരം പങ്കുവെക്കുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News