Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
എ.പി.ജെ അബ്ദുള്‍ കലാമിന്റെ സ്മരണയ്ക്കായി നടത്തിയ പ്രസംഗ മത്സരത്തില്‍ ഡി.പി.എസ്-മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിജയം

December 26, 2020

December 26, 2020

ദോഹ: ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന 'മിസൈല്‍ മനുഷ്യന്‍' ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ സ്മരണയില്‍ നടത്തിയ ഈ വര്‍ഷത്തെ പ്രസംഗ മത്സരത്തില്‍ ദോഹയിലെ ഡി.പി.എസ്-മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം. ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഖത്തര്‍ തമിഴ് സംഘമാണ് (ക്യു.ടി.എസ്) പ്രസംഗ മത്സരം നടത്തിയത്. 

സബ് ജൂനിയര്‍ (മൂന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ), ജൂനിയര്‍ (ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ), സീനിയര്‍ (ഒമ്പത്, പത്ത് ക്ലാസുകള്‍) എന്നിങ്ങനെ മൂന്ന് വിഭാഗമായാണ് നടത്തിയത്. ആകെ 13 വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്.

പ്രാഥമിക റൗണ്ടുകള്‍ക്ക് ശേഷം ആറ് വിദ്യാര്‍ത്ഥികള്‍ ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 


പ്രസംഗ മത്സരത്തിൽ നിന്ന്.

സബ് ജൂനിയര്‍ വിഭാഗത്തില്‍ വര്‍ണിക അഴകപ്പന്‍ (മൂന്നാം ക്ലാസ്), സീനിയര്‍ വിഭാഗത്തില്‍  സെജവര്‍ത്തന അന്‍പഴകന്‍ (പത്താം ക്ലാസ്) എന്നിവര്‍ക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ജൂനിയര്‍ വിഭാഗത്തില്‍ അരുണ മഗതി ശങ്കര നാരായണന്‍ (ആറാം ക്ലാസ്) മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഈ വിഭാഗത്തില്‍ ദര്‍ശനി നകുലന് (ഏട്ടാം ക്ലാസ്) പ്രോത്സാഹന സമ്മാനം ലഭിച്ചു. ഇവർ ദോഹയിലെ ഡി.പി.എസ്-മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാർത്ഥികളാണ്.

ഓണ്‍ലൈന്‍ ആയാണ് പ്രസംഗ മത്സരം നടത്തിയത്. ഇത് ഫേസ്ബുക്കിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്തു. തമിഴ് വിഭാഗത്തിലെ അധ്യാപകരാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്. പ്രസംഗ മത്സരത്തില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ക്യു.ടി.എസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


Latest Related News