Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
കസ്റ്റംസിന് പുതിയ ലോഗോ വേണം,തെരഞ്ഞെടുത്താൽ 50,000 റിയാൽ സമ്മാനം

August 25, 2019

August 25, 2019

ദോഹ: ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് (ജി.എ.സി) അതോറിറ്റിക്കായി പുതിയ ലോഗോ തയാറാക്കുന്നതിന് പൊതുജനങ്ങളില്‍ നിന്നും സൃഷ്ടികള്‍ ക്ഷണിച്ചു. മത്സരത്തില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പങ്കെടുക്കാം. മത്സരത്തിെന്‍റ നിയമ നിര്‍ദേശങ്ങളും മറ്റും https://customs.gov.qa എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ലോഗോ രൂപകല്‍പനയില്‍ ഒന്നാമതെത്തുന്ന വിജയിയെ കാത്തിരിക്കുന്നത് 50,000 റിയാലെന്ന വലിയ സമ്മാനത്തുകയാണ്.

ക്രിയാത്മകവും ലളിതവും എന്നാല്‍ കസ്റ്റംസ് ചുമതലകളെ വളരെ ശക്തമായി അവതരിപ്പിക്കുന്നതുമായിരിക്കണം ലോഗാ. ഖത്തരി സ്ഥാപനത്തെ സൂചിപ്പിക്കുന്നതോടൊപ്പം ജി.എ.സിയെ പ്രതിനിധാനം ചെയ്യുന്നതു കൂടിയായിരിക്കണം. മറ്റു അതോറിറ്റികളില്‍ നിന്നും കടമെടുത്തതായിരിക്കരുത്.ഒരാള്‍ക്ക് മൂന്ന് ഡിസൈനുകള്‍ വരെ അതോറിറ്റിയില്‍ സമര്‍പ്പിക്കാം. രണ്ട് ഡിസൈനുകളില്‍ ഒന്നില്‍ ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് എന്നും മറ്റൊന്നില്‍ ഖത്തര്‍ കസ്റ്റംസ് എന്നും രേഖപ്പെടുത്തിയിരിക്കണം.

എല്ലാ മാധ്യമങ്ങളിലും ഉപയോഗിക്കാന്‍ രൂപത്തിലുള്ളതായിരിക്കണം ലോഗോ. ഏത് നിറങ്ങളിലായിരുന്നാലും ബ്ലാക്ക് ആന്‍ഡ് വൈറ്റായിരുന്നാലും വലുതാക്കുമ്ബോഴും ചെറുതാക്കുമ്ബോഴും അതിെന്‍റ തെളിച്ചത്തിലും മറ്റും അവ്യക്തത ഉണ്ടാകാന്‍ പാടില്ല. കളര്‍, ആന്‍ഡ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് വേര്‍ഷനുകളില്‍ ഓരോ ഡിസൈനും സമര്‍പ്പിക്കണം. ലോഗോ എന്തിനെ വ്യക്തമാക്കുന്നതെന്നും ഓരോ അടയാളങ്ങളും എന്തിനെ പ്രതിനിധാനം ചെയ്യുന്നുവെന്നും പങ്കെടുക്കുന്നവര്‍ വിശദീകരിക്കണം.

വിവിധ ഡിസൈന്‍ സോഫ്റ്റ്വെയറുകളില്‍ ലഭ്യമായ റെഡിമേഡ് ഡിസൈനുകള്‍ ലോഗോയില്‍ ഉപയോഗിക്കരുത്. പി.ഡി.എഫ്, ജെ.പി.ഇ.ജി ഫോര്‍മാറ്റുകളിലൊന്നില്‍ 300 പിക്സല്‍ റെസലൂഷനില്‍ ലോഗോ സബ്മിറ്റ് ചെയ്യണം. 18 വയസ്സ് തികഞ്ഞ വ്യക്തികള്‍ക്ക് മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം. ഒക്ടോബര്‍ ഒന്നാണ് മത്സരത്തിെന്‍റ അവസാന തീയതി.


Latest Related News