Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഹമദ് തുറമുഖത്ത് പിടികൂടിയത് തോക്കുകളല്ല,ചായം നിറക്കുന്ന കളിപ്പാട്ടങ്ങളാണെന്ന് കസ്റ്റംസ് അതോറിറ്റി

December 15, 2019

December 15, 2019

ദോഹ : ദോഹ തുറമുഖത്ത് വൻ തോതിലുള്ള ആയുധ കള്ളക്കടത്ത് പിടികൂടിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ജനറൽ കസ്റ്റംസ് അതോറിറ്റി അറിയിച്ചു. തുറമുഖത്ത് യന്ത്രത്തോക്കുകൾ നിരത്തിവെച്ച ഫോട്ടോ സഹിതമാണ് കഴിഞ്ഞ ദിവസങ്ങളിൽ ട്വിറ്റർ ഉൾപെടെയുള്ള സമൂഹ മാധ്യമങ്ങളിൽ ഇത്തരമൊരു വാർത്ത പ്രചരിച്ചത്. എന്നാൽ ഇത് കളിത്തോക്കുകൾ മാത്രമാണെന്നും യാഥാർത്ഥമല്ലെന്നും കസ്റ്റംസ് വിഭാഗം ട്വീറ്റ് ചെയ്തു.

പെയിന്റ് ബോൾ ഗെയിമിനായി ഉപയോഗിക്കുന്ന ചായങ്ങൾ നിറച്ച പന്തുകൾ അടങ്ങിയത് കൊണ്ടാണ് ഇവ യഥാർത്ഥ തോക്കുകളായി തോന്നുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം കളിപ്പാട്ടങ്ങൾ സാധാരണഗതിയിൽ രാജ്യത്തെ വിപണിയിൽ ലഭ്യമല്ല. പ്രത്യേക അനുമതി വാങ്ങിയ ശേഷം മാത്രമേ ഇത്തരം കളിപ്പാട്ടങ്ങൾ ഇറക്കുമതി ചെയ്യാൻ അനുമതിയുള്ളൂ. എന്നാൽ ആവശ്യമായ അനുമതി വാങ്ങാതെ ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളായതിനാൽ തുറമുഖത്ത് തടഞ്ഞുവെക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ എടുത്താണ് ചില കേന്ദ്രങ്ങൾ ദോഹ തുറമുഖത്ത് വൻതോതിൽ ആയുധങ്ങൾ പിടികൂടിയെന്ന തരത്തിൽ സമൂഹ മാധ്യമങ്ങൾ വഴി തെറ്റായ വാർത്ത പ്രചരിപ്പിച്ചത്.

സ്ഥിരീകരണമില്ലാത്ത വാർത്തകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കരുതെന്ന് രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും കസ്റ്റംസ് അതോറിറ്റി നിർദേശിച്ചു. ഇത്തരക്കാർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News