Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കളി കാണാം, കപ്പലിലുറങ്ങാം : ഖത്തർ ലോകകപ്പിന് താമസസൗകര്യം ഒരുക്കാൻ ക്രൂയിസ് ഷിപ്പുകളും

April 02, 2022

April 02, 2022

ദോഹ : ഖത്തറിൽ ഫുട്‍ബോൾ ലോകകപ്പ് കാണാൻ എത്തുന്നവർക്ക് വ്യത്യസ്തമായ ഒരു അനുഭൂതിയൊരുക്കാനുള്ള ഉദ്യമത്തിലാണ് സുപ്രീം കമ്മിറ്റി. എം.എസ്.സി ക്രൂയിസുമായി സഹകരിച്ച്, ലോകകപ്പ് കാണാൻ എത്തുന്ന സന്ദർശകർക്കായി ആഡംബരകപ്പലുകളിൽ താമസമൊരുക്കും. എം.എസ്.സി യൂറോപ്പ, എം.എസ്.സി പോയേസിയ എന്നീ ആഡംബരനൗകകളാണ് സന്ദർശകരെ കാത്തിരിക്കുന്നത്.

ഒഴുകുന്ന ഹോട്ടലുകളായി പ്രവർത്തിക്കുന്ന ഈ കപ്പലുകളിൽ, നാലായിരത്തോളം ക്യാബിനുകളാണുള്ളത്. ദോഹ തുറമുഖത്ത് നങ്കൂരമിടുന്ന ഈ കപ്പലുകളിൽ ഇരുന്ന് വെസ്റ്റ് ബേ സ്‌കൈലൈനിന്റെ മനോഹാരിത ആസ്വദിക്കാനാവും. എം.എസ്.സി ക്രൂയിസുമായി കരാറിൽ ഏർപ്പെടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി പ്രതികരിച്ചു. അത്യാധുനിക സൗകര്യങ്ങളുള്ള ഈ കപ്പലുകളിൽ നൂതനമായ മാലിന്യനിർമാർജന സാങ്കേതികവിദ്യയുമുണ്ട്.


Latest Related News