Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
റൊണാൾഡോയും സംഘവും ഖത്തറിൽ,താളവാദ്യങ്ങളോടെ ആരാധകർ(വീഡിയോ)

November 19, 2022

November 19, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : നാളെ തുടങ്ങാനിരിക്കുന്ന ഖത്തർ ലോകകപ്പിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ടീം ദോഹയിൽ എത്തി.വെള്ളിയാഴ്ച രാത്രിയോടെയാണ് പോർച്ചുഗൽ പട ഖത്തറിൽ എത്തിയത്.

(വീഡിയോ കാണാം :Click Here)

മലയാളികൾ ഉൾപ്പെടെയുള്ള ആരാധകരുടെ വൻ കരഘോഷങ്ങളോടെയാണ് റൊണാൾഡോയെയും സംഘത്തെയും വരവേറ്റത്.വ്യാഴാഴ്ച ലിസ്ബണിൽ നടന്ന സന്നാഹ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് നൈജീരിയയെ തോൽപിച്ചാണ് റൊണാൾഡോയും സംഘവും ദോഹയിലേക്ക് യാത്ര തിരിച്ചത്.വയറ്റിലെ അണുബാധയെ തുടർന്ന് റൊണാൾഡോ കളിച്ചിരുന്നില്ല.

ഘാന, ഉറുഗ്വേ, ദക്ഷിണ കൊറിയ എന്നിവരുൾപെടുന്ന ഗ്രൂപ്പ് എച്ചിൽ ഈ മാസം ഇരുപത്തിനാലിന് റാസ് അബു അബൂദിലെ  സ്റ്റേഡിയം 974-ൽ ഘാനയ്‌ക്കെതിരെയാണ് പോർച്ചുഗലിന്റെ ആദ്യ മത്സരം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News