Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം 1100ന് മുകളിലെത്തി,നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു  

March 17, 2020

March 17, 2020

ദോഹ : ആറ് ഗൾഫ് രാജ്യങ്ങളിലായി തിങ്കളാഴ്ച രാത്രി വരെ കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 1111 ആയി.ഇന്നലെ മാത്രം 83 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ എല്ലാ രാജ്യങ്ങളും രോഗവ്യാപനം തടയുന്നതിനുള്ള  നിയന്ത്രണ നടപടികള്‍ കടുപ്പിച്ചു. യു.എ.ഇയിലെ മുഴുവന്‍ പള്ളികളിലും ചര്‍ച്ചുകളിലും നാല് ആഴ്ചക്കാലം ആരാധനകള്‍ നിര്‍ത്തിവെച്ചു. യു.എ.ഇയില്‍ വിസാവിലക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

ബഹ്റൈനില്‍ 65 വയസുള്ള സ്വദേശിനി ഇന്നലെ കോവിഡ് ബാധ മൂലം മരണപ്പെടുകയും രോഗികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൂടുതല്‍ വിലക്കുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താനുള്ള തീരുമാനം. ഖത്തറില്‍ 38 ഉം ബഹ്റൈനില്‍ 17ഉം സൗദിയില്‍ 15ഉം കുവൈത്തില്‍ 11 ഉം ഒമാനില്‍ രണ്ടും പേര്‍ക്ക് കൂടിയാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്.

ഗള്‍ഫിലെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 1111 ആയി. ഇതില്‍ 439 പേരും ഖത്തറിലാണ്. രോഗവ്യാപനം തടയുന്നതിന് നിയന്ത്രണ നടപടികള്‍ കൂടുതല്‍ കടുപ്പിക്കുകയാണ്. യു.എ.ഇയിലെ മുഴുവന്‍ പള്ളികളിലും ചര്‍ച്ചുകളിലും നാല് ആഴ്ചക്കാലം ആരാധനകള്‍ നിര്‍ത്തിവെച്ചു. സൗദിയില്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അടച്ചിടും.

യു.എ.ഇയില്‍ ഇന്നുമുതല്‍ വിസാവിലക്ക് പ്രാബല്യത്തില്‍ വരും. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും മറ്റും വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമാകും. വിദേശത്തുള്ള എല്ലാ പൗരന്‍മാരോടും തിരിച്ചെത്താന്‍ യു.എ.ഇ ആവശ്യപ്പെട്ടു.

അതേസമയം,വിദേശികള്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ ഒമാന്‍ ഭേദഗതി വരുത്തി. ഒമാന്‍ വിസയുള്ള പ്രവാസികള്‍ക്ക് വിമാനത്താവളം മുഖേന രാജ്യത്ത് തിരിച്ചെത്താന്‍ സാധിക്കും. രോഗവ്യാപനം തടയാനുള്ള നടപടികളുമായി സഹകരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കുവൈത്ത് മുന്നറിയിപ്പ് നല്‍കി. ഖത്തറില്‍ നാളെ മുതല്‍ രണ്ടാഴ്ചക്കാലം പുറമെ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും വിലക്കുണ്ട്. രാജ്യത്തെ പൊതുഗതാഗതവും നിലച്ചു. വ്യവസായ മേഖലയിലെ മിക്ക റോഡുകളും അടഞ്ഞു കിടക്കുകയാണ്.

ബഹ്റൈന്‍ നാളെ മുതല്‍ വിമാന സര്‍വീസുകള്‍ പരിമിതപ്പെടുത്തും. വിസ ഓണ്‍ അറൈവല്‍ സംവിധാനവും നിലയ്ക്കും. ഒമാനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണെങ്കിലും സി.ബി.എസ്.ഇ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

യു.എ.ഇയില്‍ വിവാഹ പരിപാടികള്‍ക്കും പാര്‍ട്ടികള്‍ക്കും വീടുകളിലെ വിരുന്നു സല്‍ക്കാരത്തിനും ഈ മാസം 31 വരെ വിലക്ക് ഏര്‍പ്പെടുത്തി. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ സൗദി, യു.എ.ഇ, ഖത്തര്‍ എന്നിവ ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News