Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
965 പേരിൽ കോവിഡ് 19 : ഗൾഫിൽ എത്തിയത് ഇറാനിൽ നിന്ന്,ആദ്യമരണം ബഹ്‌റൈനിൽ

March 16, 2020

March 16, 2020

ദോഹ : ആറ് ജിസിസി രാജ്യങ്ങളിലായി ഇതുവരെ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മാർച്ച് 16 വരെ 965 ആയി. ഇറാൻ സന്ദർശിച്ചു തിരിച്ചെത്തിയ സ്വദേശികളിലൂടെയാണ് ഖത്തറിലും ബഹ്‌റൈനിലും ഒമാനിലും രോഗബാധ എത്തിയതെന്നാണ് വിവരം.ഇതിനിടെ, ബഹറിനിൽ ഇന്ന് ഗൾഫ് മേഖലയിലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 65 കാരിയായ സ്ത്രീയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

ബഹറിനിൽ ഇതുവരെ 214 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇറാനിൽ നിന്നും തിരിച്ചെത്തിയവരിൽ നിന്നാണ് ബഹറിനിൽ ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. ഇറാനിൽ ഇതുവരെ കോവിഡ് ബാധിച്ച്  724 മരണപ്പെടുകയും 13,900 ൽ അധികം പേർക്ക് രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞയാഴ്ച ഇറാനിൽ നിന്നും ചാർട്ടേഡ് വിമാനത്തിൽ തിരിച്ചെത്തിയ നിരവധി സ്വദേശികളിൽ രോഗബാധ സ്ഥിരീകരിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News