Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
വൈറസ് പടരുന്നു; ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആഴ്ചയില്‍ രണ്ട് ലക്ഷം ഡോസുകളായി ഉയര്‍ത്തും

March 25, 2021

March 25, 2021

ദോഹ: ഖത്തറില്‍ വിതരണം ചെയ്യുന്ന കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഡോസുകളുടെ എണ്ണം ഉയര്‍ത്തുമെന്ന് നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പകര്‍ച്ചവ്യാധി വിഭാഗം തലവനുമായ ഡോ. അബ്ദുല്ലത്തീഫ്അല്‍ ഖോല്‍ പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കുന്ന കൊവിഡ് വാക്‌സിന്‍ ഡോസുകളുടെ എണ്ണം ആഴ്ചയില്‍ 180,000 മുതല്‍ 200,000 വരെ ആയി ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തിയാല്‍ പോലും രാജ്യത്തെ 16 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

നിലവില്‍ 650,000 ത്തിലേറെ ഡോസ് വാക്‌സിനുകള്‍ നല്‍കിക്കഴിഞ്ഞു. പ്രതിദിനം 20,000 ത്തിലേറെ പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. രണ്ട് ലക്ഷത്തിലേറെ പേര്‍ വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

ഖത്തറില്‍ പ്രത്യക്ഷപ്പെട്ട കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ക്കെതിരെ രാജ്യത്ത് നിലവില്‍ വിതരണം ചെയ്യുന്ന ഫൈസര്‍/ബയോണ്‍ടെക് വാക്‌സിനും മൊഡേണ വാക്‌സിനും ഫലപ്രദമാണ്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ വൈറസ് ബാധിച്ചവരുടെ എണ്ണത്തില്‍ വളരെ കുറവുണ്ട്. പരീക്ഷണങ്ങളില്‍ 90 ശതമാനം വിജയകരമാണെന്ന് കണ്ടെത്തിയ വാക്‌സിനുകളുടെ ഫലപ്രാപ്തിക്ക് നേരിട്ടുള്ള തെളിവാണ് ഇത്. 

വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞവരും പ്രതിരോധ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്ത് പറഞ്ഞു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വീടുകളില്‍ നിന്ന് പുറത്തേക്ക് പോകാന്‍ പാടില്ല. പുതിയ നിയന്ത്രണങ്ങള്‍ എളുപ്പമല്ല. എന്നാല്‍ രോഗവ്യാപനത്തെ പിടിച്ച് കെട്ടാന്‍ ഇത് കൂടിയേ തീരുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News