Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ വിസാനിയമം ലംഘിച്ചവർക്കുള്ള പദവി ശരിയാക്കൽ,ഇന്ന് തുടക്കം

October 10, 2021

October 10, 2021

ദോഹ : വിസാ രേഖകളിലെ തെറ്റ് തിരുത്താൻ ഖത്തർ പ്രവാസികൾക്ക് ഇന്ന് മുതൽ അവസരം. 2015 ലെ നിയമവ്യവസ്ഥകൾ പാലിക്കാതെ ഖത്തറിൽ തുടരുന്ന പ്രവാസികൾക്ക് ഇന്ന് മുതൽ ഡിസംബർ 31 വരെയാണ് തെറ്റുകൾ തിരുത്താൻ കാലാവധി നൽകിയിരിക്കുന്നത്. നിയമലംഘനം നടത്തിയവർ അപേക്ഷ സമർപ്പിച്ചാൽ പിഴ ഒഴിവാക്കുകയോ, ഇളവ് നൽകുകയോ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. 

താമസചട്ടം ലംഘിച്ചവർ, തൊഴിൽ വിസാ ചട്ടം ലംഘിച്ചവർ, കുടുംബ സന്ദർശന വിസാ ചട്ടം ലംഘിച്ചവർ എന്നിവർക്കാണ് ഈ അവസരം പ്രയോജനപ്പെടുക. സേർച്ച്‌ ആൻഡ് ഫോളോ അപ്പ് ഡിപ്പാർട്ട്മെന്റിലോ, ഉമ്മു സലാൽ, ഉമ്മു സുനൈം, മിസൈമിർ, വക്‌റ, റയ്യാൻ എന്നിവിടങ്ങളിലുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങളിലോ ഇതിനായുള്ള അപേക്ഷ  നൽകാവുന്നതാണ്. ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകീട്ട് ആറ് വരെയാണ് ഈ കേന്ദ്രങ്ങളിൽ അപേക്ഷ സ്വീകരിക്കുക. ഈ അവസരം വിനിയോഗിച്ച് രേഖകൾ ശരിയാക്കിയില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ ഓർമിപ്പിച്ചു.


Latest Related News