Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
കരിമരുന്നുകൾ, കലാവിരുന്നുകൾ : കോർണിഷിലെ അറബ് കപ്പ് മുന്നൊരുക്കങ്ങൾ അറിയാം

November 14, 2021

November 14, 2021

 ദോഹ : ഈ മാസം അവസാനവാരത്തിൽ ആരംഭിക്കുന്ന ഫിഫ അറബ് കപ്പിനായി അണിഞ്ഞൊരുങ്ങുകയാണ് ദോഹ കോർണിഷ്. കളി കാണാനെത്തുന്ന സന്ദർശകർക്കായി നിരവധി സർപ്രൈസുകളാണ് കോർണിഷിൽ ഒരുങ്ങുന്നത്. ടൂർണമെന്റിനോടനുബന്ധിച്ച് കരിമരുന്ന് പ്രയോഗവും, സംഗീതാത്മകമായ വാട്ടർഷോയും കോർണിഷിൽ നടക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. ഇതോടൊപ്പം, അൽ ബിദ്ദ പാർക്കിലും കോർണിഷ് സ്ട്രീറ്റിലും ഭക്ഷ്യമേളയും നടക്കും.    നവംബർ 26 മുതൽ ഡിസംബർ 4 വരെ സ്വകാര്യവാഹനങ്ങൾക്ക് കോർണിഷിലേക്ക് പ്രവേശിക്കാൻ കഴിയില്ല. ദോഹ മെട്രോ സർവീസും കർവ ബസ്സുകളും അടങ്ങുന്ന പൊതുഗതാഗതമാർഗങ്ങൾ ഉപയോഗിച്ച് വേദികളിൽ യാത്ര ചെയ്യാം. ഭക്ഷ്യമേളകൾ ഉച്ചയ്ക്ക് 3 മുതൽ രാത്രി 11 മണിവരെയാണ് പ്രവർത്തിക്കുക. വാരാന്ത്യദിവസങ്ങളിൽ രാത്രി 1 മണി വരെ സേവനം ലഭ്യമാവും. പന്ത്രണ്ടോളം ഭക്ഷ്യ ട്രക്കുകളും, 145 സ്റ്റാളുകളുമാണ് മേളയിൽ ഉണ്ടാവുക. ടൂർണമെന്റിന്റെ ആവേശം വർധിപ്പിക്കാൻ ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എൽഇഡി സ്ക്രീനും കോർണിഷിന്റെ മാറ്റ് കൂട്ടും.


Latest Related News