Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്, ഈ ദിവസങ്ങളിൽ കോർണിഷ് റോഡ് അടക്കും

September 22, 2019

September 22, 2019

ദോഹ : ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ മാരത്തോൺ പ്രമാണിച്ച് ദോഹയിലെ കോർണിഷ് റോഡിൽ സെപ്തംബർ 26,27(വ്യാഴം,വെള്ളി) തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.ഈ ദിവസങ്ങളിൽ വൈകീട്ട് 6 മണി മുതൽ വെളുപ്പിന് അഞ്ചു മണി വരെ പതിനൊന്ന് മണിക്കൂർ സമയത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ല.റോഡ് പൂർണമായും അടക്കും.

സെപ്തംബർ 27 ന് വൈകീട്ട് 11.59 ന് സ്ത്രീകളുടെ മാരത്തോൺ ആരംഭിക്കും.ഈ സമയത്ത് ഷെറാട്ടൺ റൌണ്ട് അബൗട്ട് മുതൽ കോർണിഷ് ഗ്രാൻഡ് ഹമദ് സ്ട്രീറ്റ് വരെയുള്ള ഭാഗങ്ങളും ഇതോടനുബന്ധിച്ചുള്ള ഉൾവശത്തെ റോഡുകളും അടക്കും.

ഈ സമയങ്ങളിൽ ദോഹ കോർണിഷിലേക്കുള്ള യാത്രകൾ ഒഴിവാക്കുക :
സെപ്തംബർ 28 (ശനി) - രാവിലെ 11.30 ന് സ്ത്രീകളുടെയും പുരുഷൻമാരുടെയും 50 കിലോമീറ്റർ മാരത്തോൺ.

സെപ്തംബർ 29(ഞായർ) - രാവിലെ 11.30 ന് സ്ത്രീകളുടെ 20 കിലോമീറ്റർ മാരത്തോൺ.

ഒക്ടോബർ 4(വെള്ളി) - രാവിലെ 11.30 ന് പുരുഷ വിഭാഗം മാരത്തോൺ.

ഒക്ടോബർ 5(ശനി) - രാവിലെ 11.59ന് പുരുഷ വിഭാഗം മാരത്തോൺ.

സെപ്തംബർ 27 മുതൽ ഒക്ടോബർ 6 വരെ 10 ദിവസങ്ങളിലായാണ് ദോഹ കോർണിഷിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള മാരത്തോൺ മത്സരങ്ങൾ നടക്കുക.ഈ ദിവസങ്ങളിൽ ദോഹ കോർണിഷിലും അതോടനുബന്ധിച്ചുള്ള റോഡുകളിലും ഗതാഗത നിയന്ത്രണമുള്ളതിനാൽ നിശ്ചിത സമയങ്ങളിൽ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.സ്ത്രീകൾക്കും പുരുഷന്മാർക്കുമായി 24 ഓളം മാരത്തോൺ മത്സരങ്ങളാണ് ഈ ദിവസങ്ങളിൽ ദോഹ കോർണിഷിൽ നടക്കുക.


Latest Related News