Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
സ്വന്തം ശബ്ദത്തിൽ ആത്മവിശ്വാസമുണ്ടോ?, ഖത്തർ ലോകകപ്പിൽ കമന്റേറ്ററാവാം

March 01, 2022

March 01, 2022

ദോഹ : നവംബറിൽ നടക്കാനിരിക്കുന്ന ഫുട്‍ബോൾ ലോകകപ്പിന്റെ കളിവിവരണം നൽകാൻ കമന്റേറ്റർമാർക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി സംഘാടകർ അറിയിച്ചു.  അന്ധരായ കാണികൾക്ക് കളി വിവരിച്ചുകൊടുക്കാനുള്ള പ്രത്യേക കമന്റേറ്റർ പദവിയിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന ഫിഫ അറബ് കപ്പിലും ഇത്തരത്തിൽ കമന്റേറ്റർമാരെ പരീക്ഷിച്ചിരുന്നു. 

ഇംഗ്ലീഷ്, അറബിക് ഭാഷകളിലാണ് കളി വിവരിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് മാർച്ച്‌ 19 മുതൽ ഒക്ടോബർ വരെ സൗജന്യ പരിശീലനം നൽകും. കമന്റേറ്ററാവാൻ താല്പര്യമുള്ളവർ 60 സെക്കന്റ് ദൈർഖ്യമുള്ള, സ്വന്തം ശബ്ദത്തിലുള്ള കളി വിവരണം അപേക്ഷയോടൊപ്പം cherkkanam. അപേക്ഷകർക്ക് ഇഷ്ടമുള്ള ഫുട്‍ബോൾ മത്സരം തിരഞ്ഞെടുത്ത്, ആ കളിക്കാണ് വിവരണം നൽകേണ്ടത്. ലോകകപ്പ് സംഘാടകരും, ഹമദ് ബിൻ ഖലീഫ ട്രാൻസ്‌ലേഷൻ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. മൊബൈൽ അപ്ലികേഷൻ വഴിയാണ് കാഴ്ച്ച പരിമിതിയുള്ള ആളുകൾക്ക് ഈ കമന്ററി ആസ്വദിക്കാൻ അവസരമൊരുക്കുക.


Latest Related News