Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അല്‍റയ്യാനിലെ കാര്യേജ് വേ ഇന്നും നാളെയും അടയ്ക്കും

October 24, 2019

October 24, 2019

ദോഹ: അല്‍റയ്യാന്‍ റോഡിലെ കാര്യേജ് വേ ഇന്നും നാളെയും(വെള്ളി,ശനി) അടയ്ക്കും. അല്‍ഷാഫി ഇന്റര്‍ചേഞ്ച് മുതല്‍ ദോഹ വരെയാണ് കാര്യേജ് വേ അടയ്ക്കുന്നതെന്ന് പൊതുമരാമത്ത് അതോറിറ്റി-അശ്ഗാല്‍-അറിയിച്ചു.

ഇന്ന്  ഉച്ചയ്ക്കു രണ്ടു മുതല്‍ വൈകിട്ട് എട്ടുവരെയും ശനിയാഴ്ച ഒരു മണി മുതല്‍ ആറുവരെയുമാണ് ഗതാഗത നിയന്ത്രണം. ഈ മേഖലയിലെ ടാറിങ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് ജനറല്‍ ട്രാഫിക് ഡയരക്ടറേറ്റുമായി ചേര്‍ന്നു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

ഗതാഗത നിയന്ത്രണം നിലനില്‍ക്കുന്ന സമയത്ത് ഖാലിദ് ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍അതിയ്യ ഇന്റര്‍ചേഞ്ചിലേക്കുള്ള സര്‍വീസ് റോഡിലേക്ക് ഗതാഗതം തിരിച്ചുവിടും. നിയന്ത്രണം അറിയിച്ചുകൊണ്ടുള്ള സൂചനാബോര്‍ഡുകള്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കുമെന്ന് അശ്ഗാല്‍ അറിയിച്ചു.
 


Latest Related News