Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ ശനിയാഴ്ച മുതൽ കൂടുതൽ ഇളവുകൾ,വാക്‌സിനെടുക്കാത്തവർക്കും കുട്ടികൾക്കും മാളുകളിൽ പ്രവേശനം അനുവദിക്കും

January 26, 2022

January 26, 2022

ദോഹ : ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കുട്ടികൾക്കും കോവിഡ് പ്രതിരോധ വാക്സിനെടുക്കാത്തവർക്കും രാജ്യത്തെ വ്യാപാര മാളുകളിൽ പ്രവേശിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള തീരുമാനമുണ്ടായത്.മാളുകൾക്ക് 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതിയുണ്ടെങ്കിലും മാളുകൾക്കകത്തെ റെസ്റ്റോറന്റുകൾക്ക് 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാൻ അനുമതിയുള്ളൂ.

വ്യാപാര സമുച്ചയങ്ങളിലെ പ്രാർത്ഥനാ ഹാളുകൾ, ട്രയൽ റൂമുകൾ, ടോയ്‌ലറ്റുകൾ എന്നിവ തുറക്കാൻ അനുവദിക്കും.മാളുകൾക്കകത്തെ മറ്റു സ്ഥാപനങ്ങൾക്കും വാണിജ്യ, വ്യവസായ മന്ത്രാലയം നിർണ്ണയിക്കുന്ന പ്രകാരം അനുവദനീയമായ പരമാവധി ഉപഭോക്താക്കളെ പ്രവേശിപ്പിക്കാമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇളവുകൾ 2022 ജനുവരി 29 ശനിയാഴ്‌ച മുതൽ പ്രാബല്യത്തിൽ വരും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News