Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹ പുസ്തകമേളയിൽ ഇന്ന് മുതൽ കുട്ടികൾക്കും പ്രവേശിക്കാം

January 18, 2022

January 18, 2022

ദോഹ : മുപ്പത്തി ഒന്നാമത് ദോഹ പുസ്തകമേളയിൽ ഇന്ന് മുതൽ, മേള അവസാനിക്കുന്ന ദിവസം വരെ കുട്ടികൾക്കും പ്രവേശനം നൽകുമെന്ന് സംഘാടകർ അറിയിച്ചു. നേരത്തെ, കോവിഡ് സാഹചര്യം കണക്കിലെടുത്ത് കുട്ടികളെ മേളയിൽ പ്രവേശിപ്പിക്കില്ല എന്ന് തീരുമാനിച്ചിരുന്നു. സുരക്ഷാ മുൻകരുതലുകൾ പാലിച്ചുകൊണ്ടെത്തുന്ന കുട്ടികൾക്ക് വൈകീട്ട് നാല് മണി മുതൽ രാത്രി ഒൻപത് മണി വരെ മേള ആസ്വദിക്കാം.

മേളയിൽ ഒരേ സമയം പ്രവേശിക്കാവുന്ന കുട്ടികളുടെ എണ്ണത്തിൽ നിയന്ത്രണങ്ങളുണ്ട്. പരമാവധി ശേഷിയുടെ 15 ശതമാനം കുട്ടികൾക്കാണ് മേളയിൽ ഒരേ സമയം സന്ദർശനം നടത്താൻ കഴിയുക. പരമാവധി ശേഷി 2000 ആയതിനാൽ മുന്നൂറ് കുട്ടികൾക്ക് വരെ ഒരേസമയം മേളയിലെത്താം. കുട്ടികളുടെ കൂടെ രക്ഷിതാക്കളോ അധ്യാപകരോ ഉണ്ടായിരിക്കണമെന്ന നിബന്ധനയും സംഘാടകർ മുന്നോട്ടുവെച്ചിട്ടുണ്ട്. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്കും, വാക്സിനേഷൻ പൂർത്തിയാക്കാത്ത കുട്ടികൾക്കും മേള സന്ദർശിക്കാൻ കഴിയില്ല.


Latest Related News