Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
റമദാൻ : ഖത്തറിലെ സ്വകാര്യമേഖലയിലെ ജോലി സമയം പുനഃക്രമീകരിച്ചു

April 10, 2022

April 10, 2022

ദോഹ : റമദാൻ മാസത്തിൽ ഖത്തറിലെ സ്വകാര്യമേഖലയിലെ തൊഴിലാളികൾ ആഴ്ചയിൽ 36 മണിക്കൂർ ജോലി ചെയ്താൽ മതിയെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിൽ നിയമത്തിലെ 73ആം ആർട്ടിക്കിൾ പ്രകാരം, റമദാനിൽ ഒരു ദിവസം ആറ് മണിക്കൂർ എന്ന തോതിൽ ആഴ്ചയിൽ 36 മണിക്കൂറാണ് ജോലി ചെയ്യേണ്ടതെന്ന് മന്ത്രാലയം വിശദമാക്കി. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ അറിയിപ്പ് പുറപ്പെടുവിച്ചത്. അതേസമയം, മറ്റ് മാസങ്ങളിൽ ദിവസം എട്ട് മണിക്കൂർ എന്ന കണക്കിൽ ആഴ്ചയിൽ 48 മണിക്കൂറാണ് ജോലി ചെയ്യേണ്ടതെന്നും മന്ത്രാലയം ഓർമപ്പെടുത്തി.


Latest Related News