Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിന്റെ കോവിഡ് യാത്രാ പട്ടികയിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു, ഇന്ത്യ റെഡ് ലിസ്റ്റിൽ തന്നെ

March 23, 2022

March 23, 2022

ദോഹ : കോവിഡ് അനുബന്ധ യാത്രാ ലിസ്റ്റിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ ഒൻപത് രാജ്യങ്ങൾ ഉണ്ടായിരുന്ന റെഡ് ഹെൽത്ത് പട്ടികയിൽ ഇനി മുതൽ ഏഴ് രാജ്യങ്ങളാണ് ഉണ്ടാവുക. അതേസമയം, ഇന്ത്യയെ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടില്ല. ജോർദാൻ, ജോർജിയ എന്നീ രാജ്യങ്ങളെയാണ് പട്ടികയിൽ നിന്നും ഒഴിവാക്കിയത്. ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത്, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ഫിലിപൈൻസ് എന്നിവയാണ് റെഡ് ഹെൽത്ത് പട്ടികയിലെ രാജ്യങ്ങൾ. മാർച്ച്‌ 26, ഖത്തർ സമയം ഏഴ് മണി മുതൽ പുതിയ പട്ടിക പ്രാബല്യത്തിൽ വരും.

 


Latest Related News