Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഖത്തറിലെ അൽ റിഫ മെട്രോ സ്റ്റേഷൻ ഇനി മാൾ ഓഫ് ഖത്തറിന്റെ പേരിൽ അറിയപ്പെടും

March 22, 2022

March 22, 2022

ദോഹ : മെട്രോ സ്റ്റേഷനുകളിലൊന്നായ അൽ റിഫയുടെ പേരുമാറ്റിയതായി അധികൃതർ അറിയിച്ചു. ഖത്തർ റെയിൽവേ കമ്പനിയും മാൾ ഓഫ് ഖത്തറും ഒപ്പുവെച്ച കരാറിലൂടെയാണ് അൽ റിഫ സ്റ്റേഷന്റെ പേര് 'മാൾ ഓഫ് ഖത്തർ സ്റ്റേഷനാ'ക്കി മാറ്റിയത്. 10 വർഷമാണ് കരാറിന്റെ കാലാവധി. അൽ റയ്യാൻ ഹോട്ടലിൽ നടന്ന പ്രത്യേക ചടങ്ങിലാണ് പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 

അടുത്ത പത്ത് വർഷത്തേക്ക്, സ്റ്റേഷനിലെ ബോർഡുകളിലും, സൂചനാബോർഡുകളിലും, ട്രെയിനുകൾക്കുള്ളിലും, സ്‌ക്രീനുകളിലും പുതിയ പേര് പ്രദർശിപ്പിക്കും. ഖത്തറിലെ പ്രമുഖ മാളുകളിൽ ഒന്നുമായി കരാറിലേർപ്പെടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നാണ് ഖത്തർ റെയിൽ പ്രതിനിധി അജ്ലാൻ ഈദ് അൽ എനാസി പ്രതികരിച്ചത്. വ്യാപാരമേഖലയുമായി ബന്ധം സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കരാറെന്നും അൽ എനാസി കൂട്ടിച്ചേർത്തു. മെട്രോയുടെ പ്രധാന സ്റ്റേഷനുകളിൽ ഒന്നായ അൽ റിഫ, ലോകകപ്പ് വേദിയായ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിന് അടുത്തായാണ് സ്ഥിതി ചെയ്യുന്നത്.


Latest Related News