Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ചാലിയാർ ദോഹ അഖിലേന്ത്യാ സെവൻസ് ഫുടബോൾ ടൂർണമെന്റിൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്ന്

October 02, 2022

October 02, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഖത്തര്‍ ലോകകപ്പിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട്  ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന രണ്ടാമത് അഖിലേന്ത്യ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന് പ്രൗഢോജ്ജ്വല തുടക്കം.16 ടീമുകള്‍ പങ്കെടുത്ത ആദ്യ റൗണ്ട് മത്സരങ്ങളില്‍ എട്ടു ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി. ഞായറാഴ്ച രാത്രി 9 മണിക്ക് ആരംഭിക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ സിറ്റി എക്സ്ചേഞ്ച് എഫ്.സി, ഫ്രൈഡേ എഫ്. സിയെയും, കടപ്പുറം എഫ്.സി, ഒലെ എഫ്.സിയെയും ഖത്തര്‍ ഫ്രണ്ട്സ് മമ്പാട്  എഫ്.സി, എഫ്.സി ബിദ്ദയെയും, നസീം യുനൈറ്റഡ് എഫ്.സി, സ്പൈക്കേഴ്സ് എഫ്.സിയെയും നേരിടും.

സി. എന്‍. എ. ക്യു ഗ്രൗണ്ടില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ടൂര്‍ണമെന്‍റിന് തുടക്കം കുറിച്ചു. ചാലിയാര്‍ ദോഹ രക്ഷാധികാരി ഷൗക്കത്തലി ടി.എ.ജെ, ചീഫ് അഡ്വൈസര്‍ വി.സി. മാഷ്ഹൂദ് എന്നിവര്‍ ടൂര്‍ണമെന്‍റ് ഉത്ഘാടനം ചെയ്തു.

ചാലിയാര്‍ കപ്പ്‌ മെഡിക്കല്‍ പാര്‍ട്ണറായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ മാര്‍ക്കറ്റിങ് മാനേജര്‍ അജയ് റാവത്, ഡെപ്യൂട്ടി മാനേജര്‍ മുഹമ്മദ്‌ അലി ശിഹാബ്, അല്‍ഹിന്ദ് ട്രാവല്‍ ആന്‍ഡ് ടൂര്‍സ് ബ്രാഞ്ച് മാനേജര്‍ റിയാദ് കുറുന്തല , മറിയം അഡ്വര്‍ടൈസിങ് ഡയറക്ടര്‍ സജാസ് ചാലിയം എന്നിവര്‍ സന്നിഹിതരായി. ചാലിയാര്‍ കപ്പ് ചെയര്‍മാന്‍ സമീല്‍ അബ്ദുല്‍ വാഹിദ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സി. ടി. സിദ്ദീഖ് ചെറുവാടി സ്വാഗതവും ട്രഷറര്‍ ജാബിര്‍ ബേപ്പൂര് നന്ദിയും പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News