Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് 'കേരിഫോറി'ന്റെ ഭീഷണി

April 22, 2022

April 22, 2022

ദോഹ : ഈ വർഷാവസാനം ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫാ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് ഫ്രഞ്ച് ഉടമസ്ഥതയിലുള്ള പ്രമുഖ അന്താരാഷ്ട്ര ഹൈപ്പർമാർക്കറ്റ് ശൃംഖലയായ കേരിഫോർ.സ്പോൺസർ എന്ന നിലയിൽ തങ്ങൾക്ക് ലഭിക്കുന്ന ലോക കപ്പ് ടിക്കറ്റുകൾ ഉപയോഗിക്കില്ലെന്ന് കമ്പനി അറിയിച്ചതായി ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്തു.ലോക കപ്പ് സ്റ്റേഡിയങ്ങളുടെ നിർമാണത്തിൽ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്നാണ് കമ്പനി വിശദീകരിക്കുന്നത്.ലോക കപ്പിൽ കളിക്കുന്ന ബെൽജിയം ടീമിന്റെ നിരവധി സ്പോൺസർമാരിൽ ഒന്നാണ് ഫ്രഞ്ച് കമ്പനിയായ കേരിഫൗർ. ബെൽജിയം ടീമിന്റെ മറ്റു സ്പോൺസർമാരും ഇക്കാര്യം അറിയിച്ചതായും ദോഹ ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നു.ഐ.എൻ.ജി ബെൽജിയം, കോട്ടഡോർ, ജി.എൽ.എസ്, ജൂപിലെർ ബിയർ എന്നീ കമ്പനികളാണ് ബെൽജിയം ടീമിന്റെ മറ്റു സ്‌പോൺസർമാർ.

അതേസമയം,ലോകകപ്പിനായുള്ള ഖത്തറിന്റെ ഒരുക്കങ്ങളെ ലോകരാഷ്ട്രങ്ങൾ മുഴുവൻ പ്രകീർത്തിക്കുമ്പോഴും ചില അന്താരാഷ്ട്ര മാധ്യമങ്ങളുടെ പിന്തുണയോടെ ഒറ്റപ്പെട്ട മുറുമുറുപ്പുകൾ ഇപ്പോഴും സജീവമാണ്.കൃത്യമായ തെളിവുകളില്ലാത്ത തികച്ചും ബാലിശമായ ആരോപണങ്ങളാണ് ഇവർ ഉന്നയിക്കാറുള്ളത്.ചരിത്രത്തിലാദ്യമായി അറേബ്യൻ മണ്ണിൽ ലോകകപ്പ് പന്തുരുളുന്നതിൽ ചില കേന്ദ്രങ്ങൾക്കുള്ള അസഹിഷ്‌ണതയാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഖത്തറിൽ പത്തു ബ്രാഞ്ചുകളും 2,000 ലധികം ജീവനക്കാരും ഇരുപത് വർഷത്തിലധികമായി പ്രവർത്തിക്കുകയും ചെയ്യുന്ന ഖത്തറിനെതിരെ ലോകമെമ്പാടും ആസൂത്രിതമായി നടക്കുന്ന നുണപ്രചാരണങ്ങൾക്ക് ആക്കം കൂട്ടാൻ കമ്പനിയുടെ തീരുമാനം സഹായിക്കുമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.ഇതിന് പുറമെ, സമാനമായ തീരുമാനം എടുക്കാൻ മറ്റു കമ്പനികൾക്ക് മേൽ സമ്മർദമുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

കേരിഫോറിന്റെ ഇരട്ടത്താപ്പ് അത്ഭുതപ്പെടുത്തുന്നതാണെന്ന് ദോഹ ന്യൂസ് അഭിപ്രായപ്പെട്ടു. ഫലസ്തീനികൾക്കെതിരെ ഇസ്രേയേൽ നടത്തുന്ന ഭീകരമായ മനുഷ്യാവകാശ ധ്വംസനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന കേരിഫോർ ഇസ്രായേൽ അനധികൃതമായി കയ്യേറിയ വെസ്റ്റ് ബാങ്കിൽ ബ്രാഞ്ച് തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.വിഷയവുമായി ബന്ധപ്പെട്ട് ബെൽജിയം എംബസി, റോയൽ ബെൽജിയൻ ഫുട്ബോൾ അസോസിയേഷൻ, കാരിഫോർ എന്നിവയുമായി ദോഹ ന്യൂസ് ബന്ധപ്പെട്ടെങ്കിലും പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി ഖത്തറിൽ പ്രവർത്തിക്കുന്ന കേരിഫോറിന് പത്തു ബ്രാഞ്ചുകളും രണ്ടായിരത്തിലധികം ജീവനക്കാരുമാണ് ഖത്തറിലുള്ളത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News