Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഏഷ്യൻ മെഡിക്കൽ സെന്റർ ഹൃദ്രോഗവിഭാഗം മെയ് 25 ന് പ്രവർത്തനം ആരംഭിക്കും

May 21, 2022

May 21, 2022

ദോഹ: അല്‍ വക്റയിലെ ഏഷ്യന്‍ മെഡിക്കല്‍ സെന്‍റര്‍ ഹൃദയരോഗ ചികിത്സക്ക് അത്യാധുനിക സൗകര്യങ്ങളോടെ പ്രത്യേക സൂപ്പര്‍ സ്പെഷാലിറ്റി വിഭാഗം ആരംഭിക്കുന്നു.മേയ് 25ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഖത്തറിലെ സ്വദേശികളും ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിക്കും.

കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി കേരളത്തില്‍ ഹൃദ്രോഗവിഭാഗം സ്പെഷലിസ്റ്റായി സേവനമനുഷ്ഠിക്കുന്ന ഡോ. പ്രിയ സരസ്വതി വേലായുധനാണ് ഏഷ്യന്‍ മെഡിക്കല്‍ സെന്‍റര്‍ ഹൃദ്രോഗ വിഭാഗത്തില്‍ രോഗികളെ പരിശോധിക്കുന്നത്. വക്റയിലെ സ്വകാര്യ ആശുപത്രികളിലെ ആദ്യ കാര്‍ഡിയോളജിസ്റ്റായാണ് ഡോ. പ്രിയ സരസ്വതി വേലായുധന്‍ ചുമതലയേല്‍ക്കുന്നത്.

ഉദ്ഘാടനത്തിന്‍റെ ഭാഗമായി ഹൃദ്രോഗ ചികിത്സയും രോഗനിര്‍ണയവുമായി ബന്ധപ്പെട്ട നിരവധി പരിശോധനാ പാക്കേജുകള്‍ ആശുപത്രി അധികൃതര്‍ പ്രഖ്യാപിച്ചു. 100 റിയാലാണ് പരിശോധനാ ഫീസ്. ഇ.സി.ജി, ലിപിഡ് പ്രൊഫൈല്‍, ഫാസ്റ്റിങ് ബ്ലഡ് ഷുഗര്‍ (എഫ്.ബി.എസ്), ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ് (എല്‍.എഫ്.ടി), വൃക്ക പരിശോധന (ആര്‍.എഫ്.ടി), സി.ബി.സി, എക്കോ കാര്‍ഡിയോഗ്രാം, കാര്‍ഡിയോളജി കണ്‍സല്‍ട്ടേഷന്‍ എന്നിവയടങ്ങിയ പരിശോധനകള്‍ ഉദ്ഘാടനത്തിന്‍റെ ഭാഗമായി 1250 റിയാലിന് പൂര്‍ത്തിയാക്കാം. മേയ് 25 മുതല്‍ ജൂണ്‍ 30 വരെയാണ് ഉദ്ഘാടന പാക്കേജ്.

ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധ തൊഴില്‍ സാഹചര്യങ്ങളില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് സുരക്ഷിതമായ ആരോഗ്യ സാഹചര്യം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് സൂപ്പര്‍ സ്പെഷാലിറ്റി സംവിധാനം ഒരുക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ഡോ. പ്രിയ സരസ്വതി വേലായുധന്‍, മാര്‍ക്കറ്റിങ് മാനേജര്‍ റിനു ജോസഫ്, ഹെഡ് ഓഫ് ഓപറേഷന്‍ ആന്‍ഡ് എച്ച്‌.ആര്‍ മേധാവി മനു സി.ആര്‍ എന്നിവര്‍ പങ്കെടുത്തു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News