Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ വാഹനങ്ങളില്‍ കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് നിര്‍ബന്ധമാക്കും

August 28, 2019

August 28, 2019

ദോഹ : ഖത്തറില്‍ കാറുകളുള്‍പ്പെടെയുള്ള വാഹനങ്ങളില്‍ കുട്ടികള്‍ക്കായി പ്രത്യേക സീറ്റ് നിർബന്ധമാക്കുന്നു. വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് നീക്കം. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്ന നിയമവും ഇതോടൊപ്പം നിലവില്‍ വരുമെന്നാണ് വിവരം.

വാഹനങ്ങളില്‍ ചൈല്‍ഡ് കാര്‍ സീറ്റുകൾ നിയമം മൂലം നിർബന്ധമാക്കാനാണ് ഖത്തര്‍ ഭരണകൂടം ഒരുങ്ങുന്നത്. ഇതിനായുള്ള നിയമനിര്‍മ്മാണം ഉടനുണ്ടാകുമെന്നാണ് വിവരം. ഒപ്പം പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നതിനും പദ്ധതിയുണ്ട്. രണ്ട് വ്യവസ്ഥകളും കൂടി ഉള്‍പ്പെടുത്തിയായിരിക്കും നിയമനിര്‍മാണമെന്നാണ് സൂചന. വാഹനാപകടങ്ങളില്‍ കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടി. എല്ലാ കുട്ടികളെയും പിന്‍സീറ്റില്‍ ശരിയായി നിയന്ത്രിക്കണം. കുട്ടിയുടെ പ്രായത്തിനും വലുപ്പത്തിനും അനുയോജ്യമായ കാര്‍സീറ്റായിരിക്കണം വാഹനത്തിലുണ്ടാകേണ്ടത്. സ്കൂള്‍ ബസില്‍ യാത്ര ചെയ്യുമ്പോഴും ലഭ്യമെങ്കില്‍ കുട്ടികളുടെ സീറ്റുണ്ടാകണം. പ്രതിവര്‍ഷം 20,000ലധികം കുഞ്ഞുങ്ങള്‍ രാജ്യത്ത് പിറന്നുവീഴുന്നതിനാല്‍ ഈ നിയമനിര്‍മാണത്തിന് ഏറെ പ്രസക്തിയുണ്ട്.

പുതിയ നിയമനിര്‍മാണം നടപ്പാക്കുന്നതിനോട് സഹകരിക്കാന്‍ പൊതുജനങ്ങളും തയാറാകണം. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍റെ ട്രോമ സര്‍ജറി വിഭാഗത്തിന്‍റെ കമ്യൂണിറ്റി ഔട്ട്റീച്ച് വിഭാഗമായ ഹമദ് ഇന്‍ജ്വറി പ്രിവന്‍ഷന്‍ പ്രോഗ്രാം(എച്ച്ഐപിപി) പുതിയ നിയമത്തിനുവേണ്ടി പൊതുജനങ്ങളില്‍ അവബോധം ചെലുത്തുന്നുണ്ട്. രാജ്യം ഉടന്‍തന്നെ കുട്ടികളുടെ കാര്‍ സീറ്റ് നിയമം നടപ്പാക്കാന്‍ പോകുന്നതിനാല്‍ സമൂഹത്തെയും അതിനനുസരിച്ച് സജ്ജമാക്കേണ്ടത് സുപ്രധാനമാണെന്ന് എച്ച്ഐപിപി ഡയറക്ടര്‍ ഡോ. റാഫേല്‍ കോണ്‍സുന്‍ജി പറഞ്ഞു.
 


Latest Related News