Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തരി ഓഹരി വിപണിയില്‍ പ്രവാസികള്‍ക്ക് നിക്ഷേപം നടത്താന്‍ കഴിയുമോ? വിശദമായി അറിയാം

March 19, 2021

March 19, 2021

ദോഹ: കേരളത്തില്‍ നിന്നടക്കമുള്ള പതിനായിരക്കണക്കിന് പ്രവാസികളാണ് ഖത്തറില്‍ ജീവിക്കുന്നത്. തങ്ങളുടെ സമ്പാദ്യം നിക്ഷേപിക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ തേടുന്നവരാണ് ഇവരില്‍ പലരും. പ്രവാസികള്‍ക്ക് ഖത്തരി ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ കഴിയുമോ എന്ന സംശയം നിരവധി പ്രവാസികള്‍ക്ക് ഉണ്ട്. 

ഖത്തര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന സെക്യൂരിറ്റികള്‍ ട്രേഡ് ചെയ്യുന്നതിലൂടെ പ്രവാസികള്‍ക്ക് ഖത്തരി സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപം നടത്താം എന്നാണ് ഈ ചോദ്യത്തിനുള്ള ഒറ്റവരിയിലെ മറുപടി. 

ഖത്തര്‍ നാഷണല്‍ ബാങ്ക്, കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ഖത്തര്‍, പ്രമുഖ കമ്പനികളായ ബലാദ്‌ന, അല്‍ മീറ ബാര്‍വ ഹോള്‍ഡിങ്‌സ്, ഒറീദൂ, വോഡഫോണ്‍ എന്നിവയാണ് പ്രവാസികള്‍ക്ക് നിക്ഷേപിക്കാന്‍ കഴിയുന്ന ചില കമ്പനികള്‍. ഓഹരി വിപണിയില്‍ നിക്ഷേപിക്കാനായി കുറഞ്ഞ തുക നിശ്ചയിച്ചിട്ടില്ല എന്നതാണ് ഇതിലെ പ്രധാനപ്പെട്ട കാര്യം. ഒരു ട്രേഡ് നടത്താനായി മൊത്തം വിലയുടെ 0.00275 ശതമാനം ചെലവാകും. ഇടപാടിനുള്ള ഫീസായി 30 റിയാലും നല്‍കണം. 

നിക്ഷേപകനാകാന്‍ നിങ്ങള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യണം: 

• ഖത്തറിലെ ഒരു ബാങ്കില്‍ സേവിങ്‌സ് അല്ലെങ്കില്‍ കറന്റ് അക്കൗണ്ട് തുറക്കുക. നിലവിലുള്ള അക്കൗണ്ടാണെങ്കിലും മതി. 

• നിങ്ങളുടെ ബാങ്കില്‍ പോയി ഐ.ബി.എ.എന്‍ സ്റ്റേറ്റ്‌മെന്റ് വാങ്ങുക. 

• ഖത്തര്‍ സെന്‍ട്രല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററിയില്‍ പാസ്‌പോര്‍ട്ടും ഖത്തര്‍ ഐ.ഡിയുമായി പോകുക. പുതിയ ഷെയര്‍ഹോള്‍ഡറിനുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് രേഖകളും 100 റിയാലും നല്‍കുക. അപ്പോള്‍ നിങ്ങള്‍ക്ക് നാഷണല്‍ ഇന്‍വെസ്റ്റര്‍ നമ്പര്‍ ലഭിക്കും. 

• തുടര്‍ന്ന് ഖത്തര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന എട്ട് സ്‌റ്റോക്ക് ബ്രോക്കര്‍മാരില്‍ ഒരാളുമായി നിങ്ങള്‍ അക്കൗണ്ട് തുറക്കണം. 

• നിങ്ങളുടെ അക്കൗണ്ട് ആക്റ്റിവേറ്റ് ചെയ്തും ധനസഹായം നല്‍കിയും ട്രേഡുകള്‍ നടത്തിയും ബ്രോക്കര്‍മാര്‍ നിങ്ങളെ സഹായിക്കും. 

• ഇത്രയും ചെയ്താല്‍ പോര്‍ട്ട്‌ഫോളിയോ നിര്‍മ്മിച്ചുകൊണ്ട് നിങ്ങള്‍ക്ക് സന്തോഷകരമായി നിക്ഷേപം ആരംഭിക്കാം. 

ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും നിക്ഷേപകര്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ ഖത്തര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെബ്‌സൈറ്റ് വിലാസം: https://www.qe.com.qa


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News