Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ നിലവിലെ നിയന്ത്രണങ്ങൾ രണ്ടാഴ്ച കൂടി തുടരുമെന്ന് മന്ത്രിസഭ

April 15, 2020

April 15, 2020

ഖത്തറിൽ നിലവിലെ നിയന്ത്രണങ്ങൾ രണ്ടാഴ്ച കൂടി തുടരുമെന്ന് മന്ത്രിസഭ

ദോഹ : കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും കൂടുതൽ ശക്തമാക്കുമെന്ന് മന്ത്രിസഭ അറിയിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽതാനി, മറ്റ് മന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിനൊടുവിലാണ് കൂടുതൽ നടപടികൾ  സ്വീകരിക്കുമെന്ന് പുറത്തുവിട്ടത്. ഇതുവരെ ഉള്ള നീക്കങ്ങൾ വിലയിരുത്തിയ മന്ത്രാലയം രണ്ട് ആഴ്ചകൂടി തൽസ്ഥിതി തുടരാനാണ് തീരുമാനിച്ചത്. 

ഈ നിയന്ത്രണങ്ങൾ നീട്ടും :
1. സർക്കാർ ഏജൻസികളുടെ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കും.

2. സ്വകാര്യമേഖലയിൽ  തൊഴിലാളികളുടെ എണ്ണം കുറയ്ക്കും

3. സ്വകാര്യ - ഗവണ്മെന്റ് മേഖലകളിലെ പ്രവൃത്തിസമയം രാവിലെ 7 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ (ആറ്‌ മണിക്കൂർ) മാത്രമായി  നിജപ്പെടുത്തി.

4. തൊഴിലിടങ്ങളിലെ മീറ്റിങ്ങുകൾ ആധുനിക ടെക്നോളജി ഉപയോഗിച്ച് മാത്രമേ നടത്താൻ പാടുള്ളൂ.

5. ക്ലീനിങ്, ഹോസ്പിറ്റാലിറ്റി കമ്പനികൾ നടത്തിവന്ന ഹോം സർവീസുകൾ നിർത്തിവെക്കും.

6. ബസ്സുകളിൽ തൊഴിലാളികളെ കൊണ്ടുപോവുമ്പോൾ സാധാരണ സിറ്റിംഗ് കപ്പാസിറ്റിയുടെ പകുതി മാത്രമേ ആളുകളെ കയറ്റാവൂ.

7. സാമൂഹ്യഅകലവും, ശുചിത്യവും പാലിക്കുന്നുണ്ടോ എന്നറിയാൻ ഹോട്ടലുകളിലും മറ്റും പരിശോധനകൾ ശക്തമാക്കും.
മുമ്പ് തീരുമാനിച്ച ഇളവുകൾ തുടരുമെന്നും, ഏപ്രിൽ 16 വ്യാഴം മുതൽ രണ്ടാഴ്ച്ചക്കാലത്തേക്ക് ഈ തീരുമാനങ്ങൾ ബാധകമാണെന്നും, ഇതിനിടെ സാഹചര്യം നിരന്തരം വിലയിരുത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

നിലവിൽ രാജ്യത്തെ വാണിജ്യ,വ്യാപാര സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും അതുപോലെ തുടരാനാണ് സാധ്യത.

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക. 


Latest Related News