Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗാർഹിക തൊഴിലാളികളുടെ നിയമനം,കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം

October 24, 2019

October 24, 2019

ദോഹ : ഖത്തറിൽ ഗാർഹിക  തൊഴിലാളികളുടെ  റിക്രൂട്ട്‌മെന്റിനുള്ള ലൈസന്‍സ് നിയമത്തില്‍ ഭേദഗതികൾ വരുത്തിക്കൊണ്ടുള്ള കരടു തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണു തൊഴില്‍ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട സുപ്രധാന നിയമത്തിന് അംഗീകാരം നൽകിയത്.

വിദേശ തൊഴിലാളി റിക്രൂട്ട്‌മെന്റ് ലൈസന്‍സിന് ഏര്‍പ്പെടുത്തിയിരുന്ന 2005ലെ നടപടിക്രമങ്ങളും നിബന്ധനകളും ഭേദഗതികൽ വരുത്തിക്കൊണ്ടുള്ള ഭരണ
വികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനാണു മന്ത്രിസഭ പച്ചക്കൊടി കാണിച്ചത്. വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന തൊഴിലുടമകള്‍ക്ക് ഏർപ്പെടുത്തിയിരുന്ന ഗ്യാരന്റി കാലയളവിലെ നിയന്ത്രണങ്ങള്‍ നവീകരിക്കുക, റിക്രൂട്ട്മെന്റ്ഏ ജന്‍സികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ക്കിടയില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കുക എന്നിവയാണു പുതിയ നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് യോഗ തീരുമാനങ്ങള്‍ വിവരിച്ചുകൊണ്ട് നീതിന്യായ മന്ത്രിയും, മന്ത്രിസഭാകാര്യ ആക്ടിങ് മന്ത്രിയുമായ ഡോ. ഇസ്സ സഅദ് അല്‍ജഫാലി അല്‍നുഐമി പറഞ്ഞു.


Latest Related News