Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ഖത്തറിൽ സർക്കാർ തലത്തിലും പാർട് ടൈം ജോലി,കരട് നിയമം മന്ത്രിസഭ പാസാക്കി

September 15, 2021

September 15, 2021

ദോഹ : മുഴുവൻ സമയ ജോലിയിൽ നിന്നും താൽകാലികമായി പാർട്ട്‌ ടൈം വ്യവസ്ഥയിലേക്ക് മാറാൻ ജീവനക്കാർക്ക് അനുമതി കൊടുക്കുന്ന നിയമം വരുന്നു. വിവിധമേഖലയിൽ ജോലി ചെയ്യുന്ന ആളുകൾക്ക് അവരുടെ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം നൽകാനാണ് പുതിയ നിയമത്തിലൂടെ മന്ത്രിസഭ ലക്ഷ്യമിടുന്നത്.

ഖത്തറിലെ വനിതകൾക്ക് കൂടുതൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ഒരുക്കുക എന്നതാണ് പുതിയ നിയമത്തിന്റെ പ്രധാനദൗത്യം. കുടുംബത്തിന്റെയും, കുട്ടികളുടെയും കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനും, ഒപ്പം തന്നെ തൊഴിലിനേയും കൂടെ കൊണ്ടുപോവാനും ഈ നിയമം വഴി സാധിക്കും. നിലവിലുള്ള ജോലി സമയത്തെ കൃത്യം പകുതിയാക്കി കുറച്ചുകൊണ്ടാവും പാർട്ട്‌ ടൈം ജോലി വ്യവസ്ഥ നിലവിൽ വരിക. ഇതിനായി ജീവനക്കാർക്ക് അപേക്ഷ നൽകാവുന്നതാണ്. അപേക്ഷകൾ പരിശോധിച്ച ശേഷം ബന്ധപ്പെട്ട അധികൃതർക്ക് തീരുമാനമെടുക്കാം.

 


Latest Related News