Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ സംസ്‌കൃതിയുടെ സി.വി.ശ്രീരാമൻ സാഹിത്യ പുരസ്‌കാരം ബീനയുടെ 'സെറാമിക് സിറ്റി'ക്ക്

November 18, 2020

November 18, 2020

ദോഹ : ഖത്തർ സംസ്കൃതിയുടെ ഈ വർഷത്തെ സിവി ശ്രീരാമൻ സാഹിത്യ പുരസ്കാരം ബീനയുടെ 'സെറാമിക് സിറ്റി' എന്ന ചെറുകഥക്ക്. 50,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
കണ്ണൂർ  ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിനിയായ ബീന 14 വർഷമായി സൗദി അറേബ്യയിലെ റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ അധ്യാപികയാണ്.

ബീന എഴുതിയ തീരെ ചെറിയ ചിലർ ജീവിച്ചതിന്റെ മുദ്രകൾ, ഒസ്സാത്തി എന്നീ നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജിസിസി. രാജ്യങ്ങളിൽ താമസക്കാരായ 18 വയസിനു മുകളിൽ  പ്രായമുള്ള പ്രവാസി മലയാളികളുടെ നേരത്തെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. ഖത്തർ, യുഎഇ, സൗദി, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ  നിന്നായി 62 കഥകളാണ് മത്സരത്തിന് എത്തിയത്.

സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ എഴുത്തുകാരനുമായ ഇ. പി. രാജഗോപാലൻ, ചെറുകഥാകൃത്ത് അഷ്ടമൂർത്തി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. പുരസ്കാരം നവംബർ 20 നു വെള്ളിയാഴ്ച വൈകീട്ട് 5.30നു സൂം മീറ്റിംഗ് വഴി നടക്കുന്ന സംസ്കൃതി കേരളോത്സവം പരിപാടിയിൽ സമ്മാനിക്കും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News