Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹയിലെ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൊവിഡ് പരിശോധന നടത്തും

December 11, 2020

December 11, 2020

ദോഹ: തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പരിശോധന നടത്തുമെന്ന് ദോഹയിലെ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ അറിയിച്ചു. കിന്റര്‍ ഗാര്‍ഡന്‍ മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം സ്‌കൂളില്‍ വച്ച് കൊവിഡ്-19 പരിശോധന നടത്തുമെന്ന് എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ വ്യാഴാഴ്ച രക്ഷിതാക്കള്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറഞ്ഞു. 

പതിനാല് വയസു വരെ പ്രായമുള്ള കുട്ടികളുടെ ഉമിനീരാണ് പരിശോധിക്കുക. പതിനാല് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സ്രവ പരിശോധനയും നടത്തും. -സര്‍ക്കുലറില്‍ പറയുന്നു.

MoPH Qatar 

പരിശോധന നടക്കുന്ന തിയ്യതികള്‍ പിന്നീട് അറിയിക്കും. താല്‍പ്പര്യമുള്ള കുട്ടികള്‍ മാത്രം പരിശോധനയ്ക്ക് വന്നാല്‍ മതിയാകും. പരിശോധന നിര്‍ബന്ധമല്ല. രക്ഷിതാക്കളുടെ സമ്മതപത്രം ഇല്ലാതെ കുട്ടികള്‍ക്ക് കൊവിഡ് പരിശോധന നടത്തില്ലെന്നും സ്‌കൂള്‍ വ്യക്തമാക്കി. 

എല്ലാ രക്ഷിതാക്കള്‍ക്കും സമ്മതപത്രം അയച്ചു കഴിഞ്ഞു. കുട്ടികളെ പരിശോധിക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ സമ്മതപത്രം പൂരിപ്പിച്ച് ഡിസംബര്‍ 13 ന് മുമ്പ് അതാത് ക്ലാസ് അധ്യാപകരുടെ കൈവശം പി.ഡി.എഫ് രൂപത്തില്‍ തിരികെ ഏല്‍പ്പിക്കണമെന്നും സ്‌കൂള്‍ നിര്‍ദ്ദേശിച്ചു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News