Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
യാത്രക്കാര്‍ ശ്രദ്ധിക്കുക: കോര്‍ണിഷ് റോഡ് ഇന്നു മുതല്‍ അടച്ചിടുന്നു

August 06, 2021

August 06, 2021

ദോഹ: ഇന്നുമുതല്‍ കോര്‍ണി്ഷ് റോഡ് അടച്ചിടുന്നു. നഗരത്തിലെ പ്രധാന പാതകളിലൊന്നായ കോര്‍ണിഷ് റോഡുകള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ചിടുന്നതിനാല്‍ മറ്റു വഴികളില്‍ തിരക്കേറും. അഞ്ചുദിവസമാണ് അടച്ചിടുന്നത്.  ഇന്നു പുലര്‍ച്ച മുതല്‍ തുടങ്ങുന്ന ഗതാഗത ക്രമീകരണങ്ങള്‍ ഓഗസ്റ്റ് 10 ചൊവ്വാഴ്ച രാവിലെ അഞ്ചു വരെ തുടരും. ഈ കാലയളവില്‍ നഗരത്തിലെ അനുബന്ധ പാതകളും പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗപ്പെടുത്തണമെന്ന് പൊതുമരാമത്ത് മന്ത്രാലയം അശ്ഗാല്‍  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കോര്‍ണിഷിനോട് ചേര്‍ന്നുള്ള അനുബന്ധ പാതകളും ഈ കാലയളവില്‍ അടഞ്ഞുകിടക്കും. അടച്ചിട്ട പാതകളിലൂടെ കാല്‍നട അനുവദിക്കും.

 


Latest Related News