Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ലോകകപ്പ് : മലയാളിയുടെ ഉടമസ്ഥതയിലുള്ള 'ബൈജൂ'സ് ആപ്പ് ഔദ്യോഗിക സ്പോൺസറാവും

March 24, 2022

March 24, 2022

ദോഹ : മിഡിൽ ഈസ്റ്റിലെ പ്രഥമഫുട്ബോൾ ലോകകപ്പിന് നവംബറിൽ ആരംഭം കുറിക്കുമ്പോൾ, മുഖ്യ സ്പോൺസറായി മലയാളിയുടെ കമ്പനിയും. വിദ്യാഭ്യാസരംഗത്തെ അതികായരായ, കണ്ണൂർ സ്വദേശി ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള 'ബൈജൂ'സ് ആപ്പ്' ആണ് ഫിഫയുമായി സ്പോൺസർഷിപ്പ് കരാറിൽ ഒപ്പുവെച്ചത്. ഏറ്റവുമൊടുവിലെ കണക്കുകൾ പ്രകാരം 13 ബില്യൺ ഡോളറാണ്  'ബൈജൂ'സി'ന്റെ ആസ്തി. നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർഷിപ്പും കമ്പനിക്ക് ലഭിച്ചിരുന്നു. 

കരാറിൽ ഒപ്പുവെച്ചതോടെ ലോകകപ്പിന്റെ ചിഹ്നങ്ങളും മറ്റും ഉപയോഗിക്കാനുള്ള സമ്പൂർണ അവകാശം കമ്പനിക്ക് ലഭിക്കും. ലോകത്തെമ്പാടുമുള്ള യുവതയ്ക്ക് പാഠങ്ങൾ പകർന്നുനൽകുന്ന ബൈജൂസുമായി പങ്കാളിത്തമുണ്ടായതിൽ ഏറെ സന്തോഷമുണ്ടെന്നാണ് ഫിഫയുടെ ചീഫ് കൊമേർഷ്യൽ ഓഫീസറായ കെയ് മദാതി പ്രതികരിച്ചത്. ഫിഫയുമായി കരാറിൽ ഏർപ്പെടാൻ കഴിഞ്ഞത് അഭിമാനിക്കാനുതകുന്ന നേട്ടമാണെന്ന് ബൈജു രവീന്ദ്രനും അറിയിച്ചു. കരാറിന്റെ വിശദവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.


Latest Related News