Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ബൈജൂസ്‌ ആപ്പിന്റെ പ്രവർത്തനം ഇനി ഖത്തറിലും, ക്യു.ഐ.എ.യുമായി ചേർന്ന് എഡ്-ടെക് വിദ്യാഭ്യാസകേന്ദ്രം ആരംഭിക്കും

March 29, 2022

March 29, 2022

ദോഹ : ഖത്തർ ഫുട്‍ബോൾ ലോകകപ്പിന്റെ സ്പോൺസർമാരിലൊരാളായി മാറിയതിന് പിന്നാലെ, ബൈജൂസ് ആപ്പിന്റെ പ്രവർത്തനം ഖത്തറിലേക്കും വ്യാപിപ്പിക്കുന്നു. ഖത്തറിലെ നിക്ഷേപക അതോറിറ്റിയായ ക്യു.ഐ.എ.യുമായി സഹകരിച്ച് എഡു-ടെക് വിദ്യാഭ്യാസകേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചതായി ബൈജൂസ്‌ അറിയിച്ചു. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൈജൂസ്‌, മലയാളിയായ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ്. 

വിദ്യാഭ്യാസസമുച്ചയത്തിന്റെ പ്രാരംഭചർച്ചകൾക്ക് ശേഷം, ബൈജു രവീന്ദ്രൻ, ക്യു.ഐ.എ. സിഇഓ ആയ മൻസൂർ അൽ മഹ്‌മൂദ്‌ എന്നിവർ ചേർന്ന് ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തു. വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ്‌ ബിൻ അബ്ദുൾ റഹ്മാൻ അൽ താനിയും ചടങ്ങിൽ പങ്കെടുത്തു. മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക (മെന) മേഖലയിൽ ഊന്നൽ കൊടുത്തുകൊണ്ടുള്ള ഓൺലൈൻ വിദ്യാഭ്യാസം നൽകാനാണ് ബൈജൂസ്‌ പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം ഗവേഷണത്തിനുള്ള സൗകര്യവും സെന്ററിൽ ഒരുക്കും.


Latest Related News