Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കേരളത്തില്‍ അഞ്ചു മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 21ന് ഉപതെരഞ്ഞെടുപ്പ്

September 21, 2019

September 21, 2019

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 64 ഇടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ന്യൂഡൽഹി : കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തിയതികൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുനില്‍ അറോറ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21നാണ് കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ്. ഒക്ടോബര്‍ 24നാണ് വോട്ടെണ്ണല്‍. അരൂര്‍, മഞ്ചേശ്വരം, കോന്നി, വട്ടിയൂര്‍ക്കാവ്, എറണാകുളം എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.

പത്രികാസമര്‍പ്പണം - ഒക്ടോബര്‍ 4
സൂക്ഷ്മപരിശോധന - ഒക്ടോബര്‍ 3
പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി- ഒക്ടോബര്‍ 7
വോട്ടെടുപ്പ് തിയതി- ഒക്ടോബര്‍ 21
വോട്ടെണ്ണല്‍ തിയതി -ഒക്ടോബര്‍ 24

മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് തിയതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 21നാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ 24നാണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ 24നാണ് വോട്ടെണ്ണല്‍.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 64 ഇടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ അഞ്ച് ഇടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 4 വരെയാണ് പത്രികാ സമര്‍പ്പണം.


Latest Related News