Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ ഈയിടെ മരിച്ച ഏഴുപേരും ബൂസ്റ്റർ ഡോസ് എടുക്കാത്തവരാണെന്ന് ഡോ.അൽഖാൽ

January 12, 2022

January 12, 2022

ദോഹ : കോവിഡിന്റെ മൂന്നാം തരംഗം ശക്തിയാർജ്ജിക്കുന്ന സാഹചര്യത്തിൽ, വാക്സിൻ ഡോസുകൾ കൃത്യമായ സമയത്ത് സ്വീകരിക്കണമെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം. രോഗത്തെ ചെറുക്കാൻ വാക്സിന് കഴിയുമെന്നത് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും നടത്തിയ നിരവധി ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ടെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ പകർച്ചരോഗ വിഭാഗം മേധാവിയും നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ് ചെയർമാനുമായ ഡോക്ടർ അബ്ദുൽ ലത്തീഫ് അൽ ഖാൽ അറിയിച്ചു.

കോവിഡ് വൈറസ് ശരീരത്തിൽ പ്രവേശിച്ചാലും, രോഗലക്ഷണങ്ങൾ ഗുരുതരമാവുന്നത് തടയാൻ വാക്സിന് കഴിയും. ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്ക് കോവിഡ് വരാതിരിക്കാൻ 75 ശതമാനം സാധ്യതയുണ്ട്. അസുഖം വന്നാലും, അത് ഗുരുതരമാവാതിരിക്കാൻ 90 ശതമാനം സാധ്യതയുണ്ട്. ഖത്തറിൽ ഈയിടെ കോവിഡ് ബാധിച്ച് മരണപ്പെട്ട ഏഴ് പേരും വാക്സിനേഷൻ സ്വീകരിക്കാത്തവരാണെന്ന കാര്യവും ഡോ.അൽഖാൽ സൂചിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിക്കപ്പെട്ടവരുടെ അവസ്ഥയും സമാനമാണ്. വാക്സിൻ എടുക്കാത്തവർക്കാണ് അസുഖം കൂടുതൽ മൂർച്ഛിച്ചത്. ഖത്തറിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ച ഒരാൾക്കും പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.


Latest Related News